Malayalam lyrics
കണ്ണിനോ കളഭമായ മോഹിനി നീ കാതിനോ കൊലുസ്സണിഞ്ഞ വാഹിനി നീ അഴകേഴുമായ് അകമാകെ നീ അനുരാഗമാരിയുടെധാര പോലെ (2) കുളിരുമെഴുകിയ കനവൊരു വിപിനം ( കണ്ണിനോ…. ) വസന്തം വാരിച്ചൂടും മുല്ലപ്പെണ്ണിന്നില്ലത്താകെ കുയിലൊലി നിറയണ സുഖം വസന്തം വന്നു ചേരും നേരത്താലിൻകൊമ്പിൻ മേലേ ഹരിമുരളികയുടെ സ്വരം ഇലകൊണ്ട് പൊതിഞ്ഞൊരു തളിരുടലിൽ പകലിന്റെ വിരൽ പവനണിയുകയോ അരികെ അരികെ തളിരിന്നരികെ കനകലിപിയിലെ പുലരൊളി നടനം ( കണ്ണിനോ…. ) നിലാവിൽ നീയെൻമുന്നിൽ പിച്ചിപ്പൂവായ് മാറും നേരം മനസ്സിന് പുതിയൊരു മണം നിലാവിൽ നീയെൻമെയ്യിൽ പയ്യെപ്പയ്യെച്ചേരും നേരം മനസ്സൊരു നറു ഹിമകണം മലരമ്പ് തരുന്നൊരു മണിവരനെ മിഴിതേടുകയോ ഇണമണിമലരേ നിറയെനിറയെ സിരയിൽ നിറയെ മധുരമൊഴുകിയ മധുവിധു ലയനം ( കണ്ണിനോ…. )
Song video
Song information
Music: വി ഹരികൃഷ്ണ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വിജയ് യേശുദാസ്കെ എസ് ചിത്ര
Film/album: ശിക്കാരി
Explore this song
- Singer: വിജയ് യേശുദാസ്കെ എസ് ചിത്ര
- Film / album: ശിക്കാരി
- Composer: വി ഹരികൃഷ്ണ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ