Malayalam lyrics

ഏലപ്പടി ഏലോ ഏലോ ഏലോ ഏലോ ഏലേലേ

ഏലപ്പടി ഏലേലേ ലേലോ..

കണ്ടിട്ടുണ്ടോ നിങ്ങള്‍ കണ്ടിട്ടുണ്ടോ..

കേട്ടിടുണ്ടോ നിങ്ങള്‍ കേട്ടിടുണ്ടോ..

കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും

കൊണ്ടു നടന്നോരുമെങ്ങാനുണ്ടോ..

എങ്ങാനുണ്ടോ എങ്ങാനുണ്ടോ... (2)

പണ്ടു പണ്ടൊരു നാട്ടിന്‍പുറത്തിലെ

നന്മവെട്ടം പരന്നൊരു നാട്ടിലെ..

പൂനിലാവും മഴയും വെയിലും

മഞ്ഞുകാലവും.. കണ്ടിട്ടുണ്ടോ....

ചന്തമേറണ കണ്ണുകുളിരണ

കാഴ്ചയിത്തിരി കണ്ടിട്ടുണ്ടോ...

കണ്ടിട്ടുണ്ടോ നിങ്ങള്‍ കണ്ടിട്ടുണ്ടോ..

കേട്ടിടുണ്ടോ നിങ്ങള്‍ കേട്ടിടുണ്ടോ..

കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും

കൊണ്ടു നടന്നോരുമെങ്ങാനുണ്ടോ..

എങ്ങാനുണ്ടോ... എങ്ങാനുണ്ടോ...

ചിങ്ങവെയിലത്ത് താണുപറക്കണ

നീലയും ചോപ്പും നിറങ്ങളില്‍..

വാലുള്ളൊരോണത്തുമ്പിയെ കണ്ടിട്ടുണ്ടോ...

ഓണത്തുമ്പിയെ കണ്ടിട്ടുണ്ടോ

ഏലപ്പടി ഏലോ ഏലോ ഏലോ ഏലോ ഏലേലേ

ഏലപ്പടി ഏലേലേ ലേലോ..

ഏലപ്പടി ഏലേലേ ലേലോ ..

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: ജോയ് തോമസ്‌ ഇരിട്ടി

Singer: പീതാംബര മേനോൻ

Film/album: മൈ ഗോഡ്

Explore this song