Malayalam lyrics

കാവ്യശലഭം പോലെ
മനസ്സിൽ മധുരാഗം തേടിയെത്തി
രാഗപരാഗമെവിടെ
മനസ്സിൻ പ്രേമപ്രതീക്ഷയെവിടെ
കാവ്യശലഭം പോലേ..
കരളിൽ തളിർത്തൊരു സ്വപ്നം
അനുരാഗചന്ദ്രികയായി
കനവിൽ നിറഞ്ഞൊരു മധുരം
അറിയാതെ വന്നെടുത്തോ
വെള്ളാരംകുന്നിൽ ആ ഋതുഭേദങ്ങൾ
നിറംചാർത്തി കഥ ചൊല്ലി കവർന്നോ
കാവ്യശലഭം പോലേ...
താഴ്വരതോറും ഓമലേ
പ്രേമഗാനത്തിനീണം തേടി
പാർവണലാളിതമാധവം
ദേവരാഗമാലികയായി
നിന്നിലെ വശ്യമാം മൃദുഭാവങ്ങളേ
പൂകുന്നു പുണരുന്നെൻ മോഹങ്ങൾ
കാവ്യശലഭം പോലെ
മനസ്സിൽ മധുരാഗം തേടിയെത്തി
രാഗപരാഗമെവിടെ
മനസ്സിൻ പ്രേമപ്രതീക്ഷയെവിടെ
കാവ്യശലഭം പോലേ..

Song information

Music: ടി കെ ലായന്‍

Lyricist: പ്രിയൻ ചിറ്റേഴം

Singer: കെ ജെ യേശുദാസ്

Film/album: പത്തേമാരി

Explore this song