Malayalam lyrics

താന ന ന നപ് ഓ, താന ന ന നപ് ഓ

താന ന ന നപ് ഓ, താന ന ന നപ് ഓ

താന ന ന നാ നാ,താന ന ന നാ നാ രെ

കാലമൊന്നു കാലാൽ തട്ടിവിട്ട കേളി പന്തുപോലെ

വാനിൽ പൊന്തി വന്ന സൂര്യൻ മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ

തുടിപോലുയർന്നു കേട്ടു ഇടനെഞ്ചിലുള്ള താളം

വിജയികൾ ഇവരുടെ വരുതിയിൽ വരുമിനി ഭൂമിയെന്ന ഗോളം

ഹെയ് ,കാലമൊന്നു കാലാൽ തട്ടിവിട്ട കേളി പന്തുപോലെ

വാനിൽ പൊന്തി വന്ന സൂര്യൻ മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ

Life’s a game you gotta make your name

Think and getup when you fall, don’t ever ever stop

That sends your mission, you crush competition

Win or loose, its what you choose

Got to need that hands to put on a good fight

Don’t fake it, you gonna make it

The balls in your court, you got one chance

ഓഒ ഓ..............

തിരകളായി ഉയരണം പഴുതുകൾ വഴിപട പൊരുതണം

ചുവടുകൾ പിഴയാതൊരുപുതുലഹരിയുമായി

അവസരം ഒരുക്കുമീ കളയരുതതിലൊരു ചെറു തരി

ചടുലത വേണം എതിരിനു തടയിടുവാൻ

ഉറങ്ങുന്നനേരംപോലും ഉറങ്ങാത്തൊരുള്ളത്തിൽ

മെനെയണം അടവുകൾ നിരവധി വിധിയുടെ പ്രീതി സ്വന്തമാക്കാൻ

കാലമൊന്നു കാലാൽ തട്ടിവിട്ട കേളി പന്തുപോലെ

വാനിൽ പൊന്തി വന്ന സൂര്യൻ മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ

ഓഒ ഓ..........

തുണതരാൻ കരളിലെ വിസിലടി ഇനിസ്വയം ഉയരുമോ

വഴികളിലണയും ചതിവിൻ സൂചനയായി

പതിവിനും കരുതലായി മറുപടി പറയണം ഉശിരിനാൽ

ഒരു മിഴി മുന്നെ ഒരു മിഴി പിറകിലുമായി

മനസ്സിന്റെ വേഗത്തോടെ കളിപന്തുരുട്ടും നാം

ഇവരുടെ പടയുടെ പുകളിനിഹരമോടെ ലോകമേറ്റു പാടും

കാലമൊന്നു കാലാൽ തട്ടിവിട്ട കേളി പന്തുപോലെ

വാനിൽ പൊന്തി വന്ന സൂര്യൻ മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ

തുടിപോലുയർന്നു കേട്ടു ഇടനെഞ്ചിലുള്ള താളം

വിജയികൾ ഇവരുടെ വരുതിയിൽ വരുമിനി ഭൂമിയെന്ന ഗോളം

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: സന്തോഷ് വർമ്മ

Singer: അരുൺ എളാട്ട് രഞ്ജിത് ജയരാമൻ

Film/album: സെവൻസ്

Explore this song