Malayalam lyrics

കൊലുസിൻ കൊഞ്ചലിൽ കേഴും നാദങ്ങളേ
മനസിൻ മഞ്ചലിൽ ചായും മോഹങ്ങളേ
ഇതുവഴിയേ കുശലവുമായി ഇനിയും പായും പറവകളേ
കനവുകളും നിനവുകളും കളിയാടാനിന്നിടമെവിടെ
           [കൊലുസിൻ....
നീറുന്ന തൂവൽ തുമ്പിലും
പാറുന്നു കാവൽതുമ്പികൾ
തേടുന്നതെല്ലാം തേൻകണം
കൈനീട്ടമാണീ ജീവിതം
അകലേ നിഴലേ കനലേ
ഇനിനീ വീഴുന്നതോ വെണ്ണീർകണം
             [കൊലുസിൻ ...
കൊലുസിൻ കൊഞ്ചലിൽ കേഴും നാദങ്ങളേ
മനസിൻ മഞ്ചലിൽ ചായും മോഹങ്ങളേ
ഇതുവഴിയേ കുശലവുമായി ഇനിയും പായും പറവകളേ
കനവുകളും നിനവുകളും കളിയാടാനിന്നിടമെവിടെ                    
              [കൊലുസിൻ ...
പൂക്കാലമില്ലാ ഭൂമിയിൽ
പൂക്കുന്നു പാവം പാഴ്ചെടി
ഉള്ളിന്റെ ഉള്ളിൻ ഊയലിൽ
കണ്ണീരിലാടും പെൺകൊടി
ഉയിരേ ഉണർവേ ഉഷസിൻ ഉലയിൽ
വേവുന്നു രാവിൻ നൊമ്പരം
              [കൊലുസിൻ ...

Song information

Music: ടോമിൻ ജെ തച്ചങ്കരി

Lyricist: ബിച്ചു തിരുമല

Singer: കവിത കൃഷ്ണമൂർത്തി

Film/album: ബോക്സർ

Additional song details

Singer: ഹരിഹരൻ

Explore this song