Malayalam lyrics
തരരരം.. തരരരം.. തരരരം തതരരരം.. തതരരരം തരരം.. കാറ്റിൽ ഈ ജാലകം പാതി ചാരുന്നു മുല്ലകൾ പൂമണം തൂവിനിൽക്കുന്നു ദേവദാരുവിനെ മഞ്ഞുണർത്തുന്നു മെഴുതിരി നാളമായ് ശ്വാസമുലയുന്നു കാറ്റിൽ ഈ ജാലകം പാതി ചാരുന്നു മുല്ലകൾ പൂമണം തൂവിനിൽക്കുന്നു.. വിരികളിൽ വിതറുമീ മണിമലർ ചെമ്പകം ഉടലുകൾ പൊതിയുവാൻ സുരഭിയാം കമ്പളം നീഹാരനിഴലുകൾ ഉതിർന്നു വീഴവേ ഈ രാവിൻ സൗഭഗം തുളുമ്പിനിന്നുവോ നിലാനാളമാടിനിന്നുവോ.. വെണ്ണിലാ വീഞ്ഞിൽ ഈ രാവുമലിയുന്നു ചഞ്ചലം താരകൾ കണ്ണുചിമ്മുന്നു മഴവിരൽ തഴുകുമാ ഹരിതമാം സാനുവിൽ കുതിരുമോ ശിലകളും ഹിമാകണം പോലവേ സൗവർണഭൂമിയെ തലോടി നീങ്ങുവാൻ ആഷാഢമുകിലുകൾ ഇറങ്ങിവന്നുവോ കിനാ ജ്വാലയാടിനിന്നുവോ തെരുതെരെ നനുനനെ മഞ്ഞുവീഴുന്നു വെണ്ണിലാ വീഞ്ഞിൽ ഈ രാവുമലിയുന്നു ദേവദാരുവിനെ മഞ്ഞുണർത്തുന്നു മെഴുതിരി നാളമായ് ശ്വാസമുലയുന്നു കാറ്റിൽ ഈ ജാലകം പാതി ചാരുന്നു മുല്ലകൾ പൂമണം തൂവിനിൽക്കുന്നു..
Song information
Music: എം ജയചന്ദ്രൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: വിജയ് യേശുദാസ്
Film/album: എന്റെ മെഴുതിരി അത്താഴങ്ങൾ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: എന്റെ മെഴുതിരി അത്താഴങ്ങൾ
- Composer: എം ജയചന്ദ്രൻ
- Lyricist: റഫീക്ക് അഹമ്മദ്