Malayalam lyrics

കാറ്റേ വാ.. കിളിയെ വാ ...

പൂമ്പാറ്റേ വാ... എൻ കൂടെ

കാറ്റേ വാ.. കിളിയെ വാ ...

പൂമ്പാറ്റേ വാ.. എൻ കൂടെ

തൊടിയിലെ ചാഞ്ചാടും പൂക്കളും

തേന്മാവിൽ അണ്ണാറക്കണ്ണനും...

തൊടിയിലെ ചാഞ്ചാടും പൂക്കളും

തേന്മാവിൽ അണ്ണാറക്കണ്ണനും...

കുയിലമ്മതൻ പാട്ട് തേനൂറുമേ ഈണം

കുയിലമ്മതൻ പാട്ട് തേനൂറുമേ ഈണം

പൂമേഘമേ വാനത്തിൽ മുത്തമാടും തേനരുവി

ഇന്നെന്നെ മാടിവിളിപ്പൂ...

കാറ്റേ വാ.. കിളിയെ വാ ...

പൂമ്പാറ്റേ വാ...

കാറ്റേ വാ... കിളിയെ വാ ...

പൂമ്പാറ്റേ വാ....

വയലിന്റെ വക്കിലെ മുക്കുറ്റി പൂങ്കവിളില്

കുഞ്ഞൊരു കണ്ണീർക്കണം കഴുകുവാൻ മഴയെത്തി

അകലെയാ ആകാശസൂര്യന്റെ മിഴിപൊത്തി  

മുകിൽ മാലകൾ...

അകലെയാ ആകാശസൂര്യന്റെ മിഴിപൊത്തി  

മുകിൽ മാലകൾ...

മരതക പാടത്ത് ആമ്പൽക്കുളം പുളകം ചൂടി

ശ്രുതിഭംഗരാഗത്തിൽ തവളകൾ പാട്ടുപാടി

കുമ്പിളിൽ താളുകൾ നീർമണി നേർച്ചയുമായ് നിന്നു   

കുമ്പിളിൽ താളുകൾ നീർമണി നേർച്ചയുമായ് നിന്നു   

കാറ്റേ വാ.. കിളിയെ വാ ...

പൂമ്പാറ്റേ.. വാ..

കാറ്റേ വാ... കിളിയെ വാ ...

പൂമ്പാറ്റേ വാ...

പപ്പപപ്പപപ്പ പാപ്പാസ്.. പപ്പപപ്പ പാപ്പാസ്

Song information

Music: ഡോ ഗോപാൽ ശങ്കർ

Lyricist: ഡോ ഗോപാൽ ശങ്കർ

Singer: ശ്രേയ ജയദീപ്

Film/album: പാപ്പാസ്

Explore this song