Malayalam lyrics
കാറ്റായി വീശും ചിറകടിച്ചലയും മനസ്സേ ഓ കാതര മനസ്സേ നിനക്കറിയാമോ അടുത്തറിയാമോ മനസ്സ് ഓ അവളുടെ മനസ്സ് എങ്കിൽ ഒന്ന് പറയു പൊന്നലകൽ ഇളകുമെൻ സ്നേഹം ആലയിൽ തേനലയിൽ കുണുങ്ങി ഒഴുകാണ മോഹം കാറ്റായി വീശും ചിറകടിച്ചലയും മനസ്സേ ഓ കാതര മനസ്സേ മനസ്സേ ഓ കാതര മനസ്സേ എന്തിനെന്നറിയാതെ വിടരുന്നു ഞാൻ പൂ വസന്ത സുന്ദര മലരിതളായി എന്തിനെന്നറിയാതെ പാടുന്നു ഞാൻ ഈ വസന്ത രാവിൽ പാടും രാക്കുയിലായി അറിയാതെ ആരോരും അറിയാതെ കണ്ടു ഞാൻ അവൾ പോലും തിരിച്ചറിയാതെ അടുക്കാതെ ഒന്നും മിണ്ടാതെ അടുത്ത് ഞാൻ നിൽപ്പൂ കാറ്റായി വീശും ചിറകടിച്ചലയും മനസ്സേ ഓ കാതര മനസ്സേ മനസ്സേ ഓ കാതര മനസ്സേ ഓ ആരോരുമറിയാത്തോരുന്മാദം ഉള്ളിൽ പതഞ്ഞു നുരയുന്നോരുന്മാദം പറയാനറിയാത്ത പരിഭവങ്ങൾ പകൽ കനവിലലിയുന്നു പരിസരങ്ങൾ മിഴിയിനയിൽ നീല നിലാക്കായലുമായി മുടിയിഴകിൽ കാർമുകിലിൻ അലയഴകായി അവളരികെ ഇന്ന് അവളരികെ അജ്ഞാതർ അടുത്തടുത്തറിഞ്ഞവൻ ഞങ്ങൾ (കാറ്റായി വീശും ചിറകടിച്ചലയും)
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: ജോർജ് പീറ്റർ
Film/album: ഹൃദയത്തിൽ സൂക്ഷിക്കാൻ
Explore this song
- Singer: ജോർജ് പീറ്റർ
- Film / album: ഹൃദയത്തിൽ സൂക്ഷിക്കാൻ
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം