Malayalam lyrics

കായലേ കായലേ...

നീ തനിച്ചല്ലേ...

കാറ്റലേ കാറ്റലേ...

കൊണ്ട് പോകല്ലേ...

കടലോളമുണ്ടെൻ സങ്കടം...

നീയറിഞ്ഞില്ലേ...

ഈ രാവുറങ്ങാനുള്ളിലേ...

താരാട്ടു മൂളില്ലേ... 

കായലേ കായലേ...

നീ തനിച്ചല്ലേ...

കണ്ണുനീർ... 

വീണു തുളുമ്പിയ കാസയിൽ...

കൈമുക്കി ഞങ്ങളെ...

കാത്തവനേ...

കാറ്റത്തു കീറിയ...

പായ്മരം തന്നു നീ...

നീറ്റിൽ വലിച്ചെറിയല്ലേ...

കടലോളമുണ്ടെൻ സങ്കടം...

നീയറിഞ്ഞില്ലേ...

ഈ രാവുറങ്ങാനുള്ളിലേ...

താരാട്ടു മൂളില്ലേ... 

മണിലിലോർമ്മത്തോണി 

പോലെ കാത്തു നീറുന്നു...

നിറമൊഴിഞ്ഞോരന്തിവാനം...

റാന്തൽ തേടുന്നൂ...

ചിതറുന്നു ഞാൻ, ചങ്കിലേ...

ചില്ലയിൽ നിന്നും...

ചുഴി കടന്നും...

കൊഴി തുറന്നും...

തുഴയുമെൻ തോണീ...

കായലേ കായലേ...

നീ തനിച്ചല്ലേ...

കാറ്റലേ കാറ്റലേ...

കൊണ്ട് പോകല്ലേ...

കടലോളമുണ്ടെൻ സങ്കടം...

നീയറിഞ്ഞില്ലേ...

ഈ രാവുറങ്ങാനുള്ളിലേ...

താരാട്ടു മൂളില്ലേ... 

കായലേ കായലേ...

നീ തനിച്ചല്ലേ...

Song information

Music: ലീല ഗിരീഷ് കുട്ടൻ

Lyricist: അജീഷ് ദാസൻ

Singer: സിതാര കൃഷ്ണകുമാർ

Film/album: തൊട്ടപ്പൻ

Explore this song