Malayalam lyrics
കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്‍ കുളിര്‍മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ (2) മഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്‍മേലേ കുണുങ്ങുന്നു മാന്‍കൂട്ടങ്ങള്‍ കിനാവിന്റെ കുന്നിന്‍മേലേ ചെറുച്ചില്ലുപായില്‍ കോണില്‍ പാടാന്‍ മേലേ നീ വാ.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്‍ കുളിര്‍മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മുളം തേന്‍ പൊഴിഞ്ഞുവോ ഇളം കാറ്റൊഴിഞ്ഞുവോ ഇതള്‍ പ്രായമായി ഇലത്താലിയെങ്ങു പോയി ചുരങ്ങലില്‍ ചൂരല്‍ക്കാട്ടില്‍ കാത്തിരിക്കാം ഞാന്‍ വരാന്‍ ഒരാളുണ്ടെന്നോര്‍ത്തെന്‍ കണ്‍തുടിച്ചാലോ മുയില്‍ക്കുഞ്ഞ്പോല്‍ മനസ്സിലൊരഴകില്‍ തുലാമിന്നല്‍ വീശി കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്‍ കുളിര്‍മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മയില്‍ക്കോലമാടുമീ മുളംകാട്ടിലൂടെ ഞാന്‍ ഹിമപ്പക്ഷിയായി പറന്നൊന്നു പാറവേ (2) ചുരത്തുമോ ചോരിന്‍ പൈക്കൾ പാല്‍നുരക്കാലം വിളിക്കുമോ വേനല്‍ക്കയ്യാല്‍ പൂവെയില്‍ പാടം കണിത്തുമ്പിരല്‍ ചിറകിലെ നെറുകില്‍ നിലാമുത്ത് ചാര്‍ത്തി.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്‍ കുളിര്‍മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ മഴപ്രാവ് ചേക്കേറുന്നു മനസ്സിന്റെ മച്ചിന്‍മേലേ കുണുങ്ങുന്നു മാന്‍കൂട്ടങ്ങള്‍ കിനാവിന്റെ കുന്നിന്‍മേലേ ചെറുച്ചില്ലുപായില്‍ കോണില്‍ പാടാന്‍ മേലേ നീ വാ.. കുയില്‍ പാട്ടിലൂഞ്ഞാലാടാന്‍ കുറുമ്പിന്റെ ജാലം കാട്ടാന്‍ കുളിര്‍മഞ്ഞ് കൂടാരത്തില്‍ കുരുക്കുത്തിമൈനേ വാ വാ (2)
Song video
Song information
Music: സുരേഷ് പീറ്റേഴ്സ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: സുജാത മോഹൻ
Film/album: അപരിചിതൻ
Explore this song
- Singer: സുജാത മോഹൻ
- Film / album: അപരിചിതൻ
- Composer: സുരേഷ് പീറ്റേഴ്സ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി