Malayalam lyrics

കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെൻ ഉള്ളിന്നുള്ളിലെന്നുമെന്നും
വരമേകും
തൂവെൺകിനാവിൻ പൊൻ തൂവലാലെൻ
ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം (കാതോരം..)
നിറസന്ധ്യകളിൽ നറുമുന്തിരി പോൽ
ചെറുതാരകളുതിരുമ്പോൾ
കളിയാടാനും കഥ പറയാനും കനവിലൊരൂഞ്ഞാലുണരും
നിൻ കുരുന്നു മോഹശലഭം അതിലാടും (കാതോരം..)
ചിറകാർന്നുണരും വനനീലിമയിൽ
മനമുതിർമണിയണിയുമ്പോൾ
സ്വരതന്ത്രികളിൽ വരമന്ത്രവുമായ്
ശുഭകരഗാഥകൾ പാടാം
കൂടണഞ്ഞു വീണ്ടുമുണർവിൻ കണിയാവാം (കാതോരം..)
---------------------------------------------------------------------------

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: അർത്ഥന

Explore this song