Malayalam lyrics
[f]കാണാമുള്ളാല്‍ ഉള്‍നീറും നോവാണനുരാഗം നോവുമ്പോഴും തേനൂറും സുഖമാണനുരാഗം എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ അതിരുകളുരുകി അലിയേ[f] [f]ഏറെദൂരെയെങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും [m]നിന്നരികില്‍ ഞാനണയും കിനാവിനായ് കാതോര്‍ക്കും [f]വിരഹമേ...ആ ആ [m]വിരഹമേ നീയുണ്ടെങ്കില്‍ [m&f]പ്രണയം [f] പടരും സിരയിലൊരു തീയലയായ്... [m]കാണാ മുള്ളാല്‍ ഉള്‍നീറും നോവാണനുരാഗം [f]നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ [m]മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം [f]കദനമേ............ [m]കദനമേ നീയില്ലെങ്കില്‍ [m&f]പ്രണയം [f] തളരും വെറുതെയൊരു പാഴ്കുളിരായ്... [m]കാണാ മുള്ളാല്‍ ഉള്‍നീറും നോവാണനുരാഗം നോവുമ്പോഴും തേനൂറും സുഖമാണനുരാഗം എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ അതിരുകളുരുകി അലിയേ[f]
Song video
Song information
Music: ബിജിബാൽ
Lyricist: സന്തോഷ് വർമ്മ
Singer: ശ്രേയ ഘോഷൽരഞ്ജിത്ത് ഗോവിന്ദ്
Raaga: ദർബാരികാനഡ
Film/album: സോൾട്ട് & പെപ്പർ
Explore this song
- Singer: ശ്രേയ ഘോഷൽരഞ്ജിത്ത് ഗോവിന്ദ്
- Film / album: സോൾട്ട് & പെപ്പർ
- Composer: ബിജിബാൽ
- Lyricist: സന്തോഷ് വർമ്മ