Malayalam lyrics
കൂടു വിട്ടു കൂടേറുന്നു കുഞ്ഞു കുഞ്ഞു മറിമായങ്ങൾ കൗതുകക്കൊടികലേറ്റുന്നു കൂത്തരങ്ങിലതിമോഹങ്ങൾ നിറയെ നൂലാമാല നെയ്യുവാൻ അതിലൊരേടാകൂടമെയ്യുവാൻ അങ്ങും ഇങ്ങും പാത്തു പതുങ്ങുന്നു തമ്മിൽത്തമ്മിൽ തമ്മിൽ ഇവർ തമ്മിൽത്തമ്മിൽ തമ്മിൽ കൂടു വിട്ടു കൂടേറുന്നു കഞ്ഞു കുന്നു മറിമായങ്ങൾ കൗതുകക്കൊടികലേറ്റുന്നു കൂത്തരങ്ങിലതിമോഹങ്ങൾ കണ്ണെത്തിയാൽ കയ്യെത്തുമോ കയ്യെത്തിയാൽ പൂങ്കോത പൊത്തോ താഴത്തോ പിഞ്ചെങ്കിലും കുഞ്ചെങ്കിലും നഞ്ചെന്തിനാ നാനാഴി തിത്തൈ തെയ്യ് തിത്തൈ ഇരുചെവിയറിയാതട്ടഹാസമോ കനവിനു കണ്ണടയോ പിടയുടെ പുറകേ പൂവനോടുമിപ്പടയൊരു പരിഹാസം ചിറകരിച്ചു വിറകെടുത്തുമതിനിടെ ഇവിടെയെന്തിനിരവിലന്ധനൊരു തിരി കാൽച്ചിലമ്പ് കോച്ചുവിലങ്ങിടും തമ്മിൽത്തമ്മിൽ തമ്മിൽ എന്നും തമ്മിൽത്തമ്മിൽ തമ്മിൽ കൂടു വിട്ടു കൂടേറുന്നു കഞ്ഞു കുഞ്ഞു മറിമായങ്ങൾ കൗതുകക്കൊടികലേറ്റുന്നു കൂത്തരങ്ങിലതിമോഹങ്ങൾ ചൂടേറീടും ചോരപ്പഴം വാരീടുവാൻ കൈ നീട്ടും കുട്ടിച്ചെക്കന്മാർ സ്വന്തം മുഖം കോണീടുകിൽ കണ്ണാടികൾ പൊട്ടിക്കുമച്ചിക്കോന്തന്മാർ കടുകിനു പൊഴിയാനോട്ട വീഴുകിൽ തലകൾ കടത്താമോ തലമുറ തുടരുന്നീക്കസേരകളി ഇതിനെവിടെവസാനം വിടികൊടുത്തുമടി വിലയ്ക്കു കരുതിടും ഇവരെയെന്നും അടിമയെന്നു കരുതിടും ഈ വിശാലലോക വേദിയിൽ തമ്മിൽത്തമ്മിൽ തമ്മിൽ ഇവർ തമ്മിൽത്തമ്മിൽ തമ്മിൽ കൂടു വിട്ടു കൂടേറുന്നു കഞ്ഞു കുഞ്ഞു മറിമായങ്ങൾ കൗതുകക്കൊടികലേറ്റുന്നു കൂത്തരങ്ങിലതിമോഹങ്ങൾ നിറയെ നൂലാമാല നെയ്യുവാൻ അതിലൊരേടാകൂടമെയ്യുവാൻ അങ്ങും ഇങ്ങും പാത്തു പതുങ്ങുന്നു തമ്മിൽത്തമ്മിൽ തമ്മിൽ ഇവർ തമ്മിൽത്തമ്മിൽ തമ്മിൽ കൂടു വിട്ടു കൂടേറുന്നു കഞ്ഞു കുന്നു മറിമായങ്ങൾ കൗതുകക്കൊടികലേറ്റുന്നു കൂത്തരങ്ങിലതിമോഹങ്ങൾ
Song information
Music: എസ് ബാലകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർ
Film/album: മിസ്റ്റർ & മിസ്സിസ്സ്
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: മിസ്റ്റർ & മിസ്സിസ്സ്
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല