Malayalam lyrics
കളങ്ങളില്‍ കാണും രൂപം ഇടംവലം മാറും വേഗം മനസ്സുകള്‍ പാമ്പും കോണീം പരസ്പരം കേളിയാടും.... പരസ്പരം കേളിയാടും... വിധിയാം കരുവില്‍ എഴുതുന്നളവില്‍ കെണിയാം കോണിയേറിടാം (കളങ്ങളില്‍ കാണും രൂപം..) ഒരു കളത്തിൽ വിജയിക്കുമ്പോള്‍ ഉടനടി വീഴും താഴ്ചയില്‍ കെണിയില്‍ നിന്നും ഉണരുമ്മുമ്പേ മറുപടി കയറും കോണിയില്‍ .... കരുക്കളും മണ്ണിലെ മനുഷ്യരും കാലമാം കണക്കുകള്‍ക്കുള്ളിലെ മനക്കണക്കല്ലയോ ചതി നിറഞ്ഞ ചതുരക്കെണിയില്‍ പകിട പന്ത്രണ്ടാടിയാലും വിധിയാം കരുവില്‍ എഴുതുന്നളവില്‍ കെണിയാം കോണിയേറിടാം (കളങ്ങളില്‍ കാണും രൂപം..) നിധി കൊതിക്കും കരു കുരുക്കും അതുവഴി രാശിയും രാജിയും അയല്‍ക്കുടുക്കും കുഴികുഴിക്കും വിധിയുടെ ലീലാവേദിയില്‍ പകയുടെ പങ്കിനും അവസരം തേടുമീ വഴക്കു വക്കാണികൾ പടിപ്പുരക്കാളികള്‍ കലിയുറഞ്ഞ കളരിത്തറയില്‍ അടവു പതിനെട്ടാടിയാലും വിധിയാം കരുവില്‍ എഴുതുന്നളവില്‍ കെണിയാം കോണിയേറിടാം (കളങ്ങളില്‍ കാണും രൂപം...)
Song information
വർഷം: 1992
സംഗീതം: എസ് ബാലകൃഷ്ണൻ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ എസ് ചിത്ര
വരികൾ: കല്യാണി
യൂട്യൂബ് ഓഡിയോ: ബാലമുരളി
Album: മിസ്റ്റർ ആൻഡ് മിസ്സിസ്
Explore this song
- Film / album: മിസ്റ്റർ ആൻഡ് മിസ്സിസ്
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല