Malayalam lyrics
മനസ്സിന്റെ ചരിവില്‍ നിന്നുയരുന്നു കിളികളങ്ങറിയാവാനിലൂടെ മദമെന്ന കതിരവന്‍ പടിയടച്ചിറങ്ങുന്നു പുകയും ചൂട്ടു വീശി ഇരവുകൊണ്ടാടുവാന്‍ പുതിയ രാപ്പാടികള്‍ ചിറകു തേടുന്ന കനവിലങ്ങിങ്ങു കഴുകനും മൂങ്ങയും ഇടം വലം തരംതിരഞ്ഞെത്തുന്നൂ....... (മനസ്സിന്റെ......) ഒരുതരിവെളിച്ചവുമായ് മിനുങ്ങും പനിനീര്‍ താരകമോ മിഴി തുറന്നടച്ചിരുന്നും വിപത്തില്‍ ഇരതേടുന്നവരോ പിണറുകള്‍ ചീറി പെരുമഴ ചാറി നനയും തുമ്പികളോ കുളിരലമൂടി തനിയെ മയങ്ങും മണിയാം കുരുവികളോ കൊടും കാട്ടുതീയില്‍ നീന്തും പനംകാളി മാതാവോ വിധിയുടെ പിടികളില്‍ പിഴവുണ്ടെന്നറിഞ്ഞിട്ടും ഒരുത്തരും ഒരുത്തരം കണ്ടില്ലാ.... (മനസ്സിന്റെ......) പെരുവെള്ളക്കെടുതികളില്‍ പിടഞ്ഞും മനഃസാക്ഷികളിടിഞ്ഞും ഉരുള്‍പൊട്ടിത്തകര്‍ന്നടിഞ്ഞും കുഴഞ്ഞും പലജീവിതമൊടുങ്ങും കലങ്ങുന്ന നീരില്‍ കരളിനു തേടുംകഴുകന്മാരിതിലെ അവരുടെ നേര്‍ക്കും ശരമെറിഞ്ഞാര്‍ക്കും കാപ്പിരിമാരിവിടെ നടുങ്ങുന്ന പാതിരാവും നഖം നീട്ടിയെത്തുന്നു മനസ്സുകള്‍ വിറയ്ക്കുന്നു മല പൊട്ടിത്തെറിക്കുന്നു അടുത്തുവന്നടുത്തു വന്‍ ഭൂകമ്പം.... (മനസ്സിന്റെ......)
Song information
വർഷം: 1992
സംഗീതം: എസ് ബാലകൃഷ്ണൻ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: എം ജി ശ്രീകുമാർ, കെ എസ് ചിത്ര
അഭിനേതാക്കൾ: സിദ്ദിഖ്, ജഗദീഷ്, സുചിത്ര, മൈഥിലി (രവാലി), സൈനുദ്ദീൻ
വരികൾ: കല്യാണി
Album: മിസ്റ്റർ ആൻഡ് മിസ്സിസ്
Explore this song
- Film / album: മിസ്റ്റർ ആൻഡ് മിസ്സിസ്
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല