Malayalam lyrics
കുഞ്ഞരുവികള്‍ ഒന്നായി കല്ലാഴിപ്പുഴ പോലായി എന്നാലും അയ്യോ നില്‍ക്കുമോ (2 ) അങ്ങേ കടലില്‍ ചെന്നു ചേര്‍ന്നിടും നാളെ നീരാവിയായും മാഞ്ഞിടും കരിയെറുമ്പ് കാത്തു വെയ്ക്കും ചിതലെറുമ്പു് കാർന്നെടുക്കും കലവറയില്‍ കരുതിയതും കാണാതായിടും മായാമയന്‍ തന്റെ ലീലയല്ലോ കാണുന്നതൊക്കെയും മായയല്ലോ കണ്ടോണ്ടിരിക്കുമ്പം മായുമല്ലോ എല്ലാം എല്ലാം മായയല്ലോ ഓർത്തുവെയ്ക്കണേ ആര്‍ത്തി മാറ്റിവെയ്ക്കണേ കൂട്ടിവെച്ചതില്‍ തെല്ല് നീക്കി വെയ്ക്കണേ(2) പിൻ തിരിയാതെ ഒന്നുറങ്ങാതെ സങ്കടമൊന്നും കണ്ടറിയാതെ തന്‍കാര്യം മാത്രം പൊന്‍ കാര്യമാക്കി പോണോരേ ഇന്നലെച്ചെയ്തവർ പിന്നാലെ വന്നു പിടിച്ചിടും കയ്യോടെ എല്ലാമെല്ലാം എണ്ണിത്തന്നീടും കാലമാകുമീ മഹാകോടതിയൊന്നില്‍ ഓരോന്നും ഏറ്റു ചൊല്ലണം മായാമയന്‍ തന്റെ ലീലയല്ലോ കാണുന്നതൊക്കെയും മായയല്ലോ കണ്ടോണ്ടിരിക്കുമ്പം മായുമല്ലോ എല്ലാം എല്ലാം മായയല്ലോ ഓർത്തുവെയ്ക്കണേ ആര്‍ത്തി മാറ്റിവെയ്ക്കണേ കൂട്ടിവെച്ചതില്‍ തെല്ല് നീക്കി വെയ്ക്കണേ(2) സന്തപിക്കാതെ പുഞ്ചിരിക്കാതെ കണ്ണിലൊരിത്തിരി ചോര ഇല്ലാതെ തന്‍കാര്യം മാത്രം സിന്ദാബാദാക്കി വാഴുന്നോരേ കണ്ണടച്ചൊന്നു തുറന്നാട്ടെ കൊണ്ടറിഞ്ഞൊന്നു പഠിച്ചാട്ടെ എല്ലാം എല്ലാം മണ്ണായി മാറിടും കാലമാകുമീ മഹാകോടതിയൊന്നില്‍ ഓരോന്നും ഏറ്റു ചൊല്ലണം മായാമയന്‍ തന്റെ ലീലയല്ലോ കാണുന്നതൊക്കെയും മായയല്ലോ കണ്ടോണ്ടിരിക്കുമ്പം മായുമല്ലോ എല്ലാം എല്ലാം മായയല്ലോ ഓർത്തുവെയ്ക്കണേ ആര്‍ത്തി മാറ്റിവെയ്ക്കണേ കൂട്ടിവെച്ചതില്‍ തെല്ല് നീക്കി വെയ്ക്കണേ(2)
Song information
Music: രതീഷ് വേഗ
Lyricist: റഫീക്ക് അഹമ്മദ്
Singer: അരുൺ എളാട്ട്
Film/album: ലോക്പാൽ
Explore this song
- Singer: അരുൺ എളാട്ട്
- Film / album: ലോക്പാൽ
- Composer: രതീഷ് വേഗ
- Lyricist: റഫീക്ക് അഹമ്മദ്