Malayalam lyrics
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരിരം രാരോ ഉമ്മതൻ നെഞ്ചത്തൊരൂയല് വേണം പാട്ടിൻറെ ഈണം കാതിലും വേണം ചെല്ലക്കാറ്റേ വീശണം നീയും തന്നന്നം താളത്തിൽ ചാരത്ത് വേണം ഉണ്ണിപ്പൂവേ കൂട്ടിന് വേണം ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരിരം രാരോ.. കാരുണ്യ റബ്ബെൻറെ കൈകളിൽ തന്ന മാണിക്യക്കല്ലേ മിഴിപൂട്ടുക പതിയെ നാളത്തെ സൂര്യൻറെ ചേലൊത്ത രൂപം മാനത്തിൻ മേലെ കണി കണ്ടിനിയുണരാൻ നറു വെണ്ണിലാവേ.. തഴുകാൻ വരില്ലേ താലോലം മെയ്യിൽ എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ കണ്ണൊന്നു വയ്ക്കല്ലേ രാത്തിങ്കൽ പെണ്ണേ കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരിരം രാരോ.. നേരൊക്കും ആണത്തം വാവയ്ക്ക് വേണം വീറുള്ളിൽ വേണം കനിവുള്ളൊരു കരളും നാടിന്ന് വേണ്ടുന്നോനാകേണം നീയും മേഘങ്ങൾ തൊട്ട് മകനേയിനി വളര് ചുവടൊന്നു വയ്ക്കേ.. വിരലൊന്നു തന്നേ ഞാനില്ലേ കൂടെ എന്നെന്നും കുഞ്ഞാലി വാഴട്ടെ മണ്ണിൽ ഉമ്മയ്ക്ക് തന്നുണ്ണി പൊന്നുണ്ണിയല്ലേ കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരിരം രാരോ ഉമ്മതൻ നെഞ്ചത്തൊരൂയല് വേണം പാട്ടിൻറെ ഈണം കാതിലും വേണം ചെല്ലക്കാറ്റേ വീശണം നീയും തന്നന്നം താളത്തിൽ ചാരത്ത് വേണം ഉണ്ണിപ്പൂവേ കൂട്ടിന് വേണം ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം രാരീരം രാരീരം രാരീരം രാരോ....
Song information
Music: റോണി റാഫേൽ
Lyricist: ബി കെ ഹരിനാരായണൻ
Singer: കെ എസ് ചിത്ര
Raaga: സിന്ധുഭൈരവി
Film/album: മരക്കാർ അറബിക്കടലിന്റെ സിംഹം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മരക്കാർ അറബിക്കടലിന്റെ സിംഹം
- Composer: റോണി റാഫേൽ
- Lyricist: ബി കെ ഹരിനാരായണൻ