Malayalam lyrics
കുഞ്ഞിക്കവിൾ മേഘമേ തുള്ളിത്തുളിമ്പാതെ നീ പഞ്ഞിച്ചുരുൾ മാനസം നുള്ളിക്കെടുത്താതെ നീ വെറുമൊരു തൂവൽകൊണ്ടു മുറിയും ചെറുമുന നോക്കുകൊണ്ടു വിളറും ഒരു നേർത്ത പൈതലിന്റെ മുഖമേ വിങ്ങിപ്പിടയാതെ നീ വെറുതേ ... വെറുതേ ... ഈ നൊമ്പരമിതോ വെറുതേ ... ആ .... ആ ... വിണ്ണിനാമോ രാവിൽ പുലരാനായ് പൂവിനാമോ എന്നും, വിടരാനായ് എഴുതാപ്പുറങ്ങളിൽ പഴിവാക്കൊരായിരം തിരയരുതേ ... നിൻ കരളിതളോ ... മൃദുലം തരളം തുടരൂ നടനം ഒന്നൂടെത്തുടങ്ങാമിനി വിണ്ണെത്തിപ്പിടിക്കാമിനി ചുളിവുകളേറെ ഭംഗി പകരും അനുഭവഗാഥ ചായമെഴുതും ഉലയാത്ത തേജസ്സിന്റെ മുഖമേ ഈ മണ്ണിൻ നിധിയാണു നീ
Song information
Music: ജോൺപോൾ ജോർജ്ജ്
Lyricist: വിനായക് ശശികുമാർ
Singer: സൂരജ് സന്തോഷ്
Film/album: ആശാൻ
Explore this song
- Singer: സൂരജ് സന്തോഷ്
- Film / album: ആശാൻ
- Composer: ജോൺപോൾ ജോർജ്ജ്
- Lyricist: വിനായക് ശശികുമാർ