Malayalam lyrics
കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വൈക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവൽ പൂം മൂളിപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊൻ ഒർമ്മപ്പൂ ഓ ..ഓ .. കൊഞ്ചും ബാല്യമല്ലേ പോന്മലർ മേലെ പൂമഴച്ചാറൽ നനയുന്നൊരാ ബാല്യമല്ലേ നെഞ്ചിൽ തുളുമ്പും ഇളനീർക്കണമേ മധുരിക്കുമാ പ്രേമമല്ലേ .. ഹോ ..മായാജാലം ബാല്യം .. ഹോ ..മായാവർണ്ണം ബാല്യം .. തലപ്പന്ത് കളിക്കുന്ന കുളം നീന്തി കുളിക്കുന്ന പിണക്കങ്ങൾ പൊറുക്കുന്ന ചിരിച്ചെപ്പിനുള്ളിൽ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. വെന്മേഘരാവിൽ മാലാഖമാരായ് മാനത്തുയരും ബാല്യമല്ലേ.. ആഘോഷനേരം കുറുമ്പുകൾ കാട്ടി കൂത്തായ് നടക്കും ബാല്യമല്ലേ ഓ മായാലോകം ബാല്യം.. ഓ സ്വർഗ്ഗം പോലെ ബാല്യം.. കലന്ദങ്ങൾ അകലുന്ന കനിമുറ്റം നിറയുന്ന കലർമഴ പൊഴിക്കുന്ന കുളിർകാറ്റ്‌പോലെ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വൈക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവൽ പൂം മൂളിപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊൻ ഒർമ്മപ്പൂ ഓ ..ഓ .. കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ..
Song video
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: ലഭ്യമായിട്ടില്ല
Film/album: ലിറ്റിൽ സൂപ്പർമാൻ ത്രീഡി
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: ലിറ്റിൽ സൂപ്പർമാൻ ത്രീഡി
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം