Malayalam lyrics
ഓർമ്മപ്പൂവേ പോരൂ ഓമൽപൂവെ പോരൂ ആരും കാണാതോൺലൈൻ ചാറ്റിൻ കാറ്റിൽ കുട്ടിക്കാലം തൊട്ടേ മുത്തംവയ്ക്കാൻ നിന്നെ വട്ടംചുറ്റാറുണ്ടേ മിണ്ടാവണ്ടായ് നേരംപോകാനേരം നീ ഇൻബോക്സിൽ വന്നാൽ മണ്ടിപ്പെണ്ണേ മിണ്ടാം തമ്മിൽതമ്മിൽ കാണാം രാഗം കൈമാറാം പൂരം നാളിൽ പെണ്ണേ കാമൻ ഞാൻ പോരട്ടേ ചോന്നമുരിക്കിൻ പൂപോലാടും പൊന്നേ സിസ്റ്റം ഹാങ്ങാക്കല്ലേ ബാറ്ററി വീക്കാക്കല്ലേ മെമ്മറി ഫുള്ളാണെന്നു പറഞ്ഞിട്ടെന്തേ ഷിഫ്റ്റുഡിലീറ്റാക്കൊല്ലേ ഷട്ട്ഡൗൺ ചെയ്തേയ്ക്കൊല്ലേ നിൻവിരൽ തുമ്പാൽ തൊട്ടാൽ പാടും കീബോർഡായീടും ഞാൻ പൂവാലൻ തേൻവണ്ടേ നിന്നെ ഞാൻ കണികണ്ടേ പെരുമാൾ തിരുമുറ്റത്തോ നിൻ വിളയാട്ടം തേനൂറുന്നോരീണം കോളർ ട്യൂണായ് പൊന്നേ മൂളിമുരണ്ടാൽ വീഴാ പൂവാണീ ഞാൻ കള്ളകാർമുകിൽ വണ്ടേ പണ്ടേപോലെൻ പൊന്നേ അന്തിചാറ്റിൻ സംബന്ധത്തിൽ വീണ്ടും വാഴാനില്ലാ പൂക്കാലം പോക്കോം തെരുവിൽ പോണ്ടേ പൊറാട്ടുകണ്ടു വരേണ്ടേ മിണ്ടാട്ടത്തിനു ഞാനുംകൂടേ വേണ്ടേ ഔട്ടോഫ് കവറേജായ് നീ മൂടൗട്ടാക്കാൻ പോയാൽ ജിപിയെസ് ഞാൻ വെച്ചുപിടിയ്ക്കും നിന്നെ രണ്ടാം ഹണിമൂണാണേ മിണ്ടാ പുടമുറിയാണേ എൻ മൊബൈൽ സ്മാർട്ടാം ഫോണിൽ സ്യൂട്ടാം ഡ്യൂവൽ സിമ്മാണീ ഞാൻ കാർമേഘത്തരിവണ്ടേ സന്ദേശം കൈക്കൊണ്ടേ എന്നുടെയുള്ളിൽ നീറും വൈറസായേ ഫോർമാറ്റാക്കിപ്പോക്കായ് ഇൻസ്റ്റാളാക്കാൻ നോക്കാം റീസൈക്കിൾബിൻ തപ്പാം റീസ്റ്റോറാക്കാം കള്ളക്കാമുകവണ്ടേ മിണ്ടിപ്പറയാനുണ്ടേ രണ്ടാൾകമ്പികൂട്ടിൽ കൂടാനുണ്ടോ രണ്ടാം ബാല്യം കൗമാരം
Song information
Music: ബിജിബാൽ
Lyricist: ശ്രീഹരി എ സി
Singer: ജി ശ്രീറാംവൃന്ദ ഷമീക് ഘോഷ്
Film/album: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25
Explore this song
- Singer: ജി ശ്രീറാംവൃന്ദ ഷമീക് ഘോഷ്
- Film / album: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25
- Composer: ബിജിബാൽ
- Lyricist: ശ്രീഹരി എ സി