Malayalam lyrics
ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, നവ- ഗുരുകുലമിനി പുലരാൻ ( ഓഹോഹോ) തൂലികത്തുമ്പത്തൊരായിരമായിര- മനവദ്യഭാവന തപസ്സിരിപ്പൂ ഇന്നോളം കാണാത്ത സൂര്യമരാളങ്ങ- ളുദയ സരോവരമണയുന്നൂ പവിഴത്താമര തളിരിലത്താളിൽ വാസന സന്ദേശമെഴുതാൻ പാൽക്കടലോരത്തെ മാമണൽത്തീരത്ത് അക്ഷരച്ചിന്തുകളെഴുതാൻ ഓഹോഹോഹോ ... ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം കണ്മണിത്താരകൾ കൈകോർത്തുദിക്കുന്ന നീലാകാശക്കളിയരങ്ങിൽ ജീവിതമിവിടെയൊരുത്സവ ലഹരിയിൽ ഉണരും സൌഹൃദസംഗമങ്ങൾ പുസ്തകത്താളുകളന്ധത പകരും നിരർത്ഥശൂന്യതയല്ല തനിക്കു താനേ തുണയായ് വളരാൻ കരുത്തു നൽകും മൂല്യം ഓഹോഹോഹോ ... ഓഹോഹോ ഋതുപല്ലവിയിൽ പുതുചലനം യുഗസഞ്ചലനം ഓഹോഹോ യുവഹൃദയങ്ങൾ തുടിയുണരും പദതാളലയം ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, നവ- ഗുരുകുലമിനി പുലരാൻ ( ഓഹോഹോ)
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: വിജയ് യേശുദാസ്
Film/album: ലൈഫ് ഈസ് ബ്യൂട്ടിഫുൾ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: ലൈഫ് ഈസ് ബ്യൂട്ടിഫുൾ
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം