Malayalam lyrics

ഓളെ കണ്ടനാൾ കണ്ടനാൾ ഇങ്ങനെ

 നെഞ്ചിലൂറൂം കണ്ണിനഴകാണ് ...

പൂനിലാവിൻ കൈകളോ 

പുലരിമഞ്ഞിൻ കിളികളോ

കണ്ണിൽ  നിന്നെ കണ്ടു ഞാൻ അഴകേ.. അഴകേ..

(ഓളെ കണ്ടനാൾ ... )

ഏഴുവർണ്ണം ചേരുമീ നിറമിതാ

നെഞ്ചിലേഴനുരാഗമേറും സ്വരമിതാ

കണ്ണിൽ ശ്രുതി  മീട്ടാം

 നെഞ്ചിലെ ചൂടേറ്റാം

 പ്രാണനിൽ പാതിയേ 

നീചിന്തേൻ തേടും പൂവിന്നരികിൽ 

നീർക്കാറ്റിൽ വാടിടും ചെറു തേൻ കിളി .. തേനിതാ 

 (ഓളെ കണ്ടനാൾ ... )

നിന്റെ ജാലകവാതിലിൽ വന്നിതാ

നീലരാവിലലിഞ്ഞു ചേരാൻ നിന്നിതാ

പെണ്ണേ കനവാകാം

വന്നിന്തിരി നീക്കാം 

രാഗമായ് തേരിലേറാം

പൊന്നിൻ പൂവേ നീയെന്നുയിരിൽ

കാണാക്കണിപ്പൂവായ് നീ മാറി ... കാതലേ...

  (ഓളെ കണ്ടനാൾ ... )

Song information

Music: ഹിഷാം അബ്ദുൾ വഹാബ്

Lyricist: ഡെൽജോ ഡൊമനിക്

Singer: വിനീത് ശ്രീനിവാസൻ

Film/album: ഓളെ കണ്ട നാൾ

Explore this song