Malayalam lyrics

കിന്നരിപ്പൂവേ കിങ്ങിണിപ്പൂവെ
മഞ്ഞണിക്കാവിൻ കുഞ്ഞരിപ്പൂവേ
ഓലച്ചങ്ങാലി  ഓമനച്ചങ്ങാതീ
ചെന്തളിരിൻ പൂന്തണലിൽ പാറിവരാമോ
ആവണിപ്പാൽ നിലാപ്പീലി തരാം ഞാൻ
ആലിലത്തലിയും കൊണ്ടുവരാം ഞാൻ
കളിചിരിയിൽ തരിവളകൾ കിലുകിലുങ്ങുന്നു ഹൊയ്
ഓലച്ചങ്ങാലി  ഓമനച്ചങ്ങാതീ
ചെന്തളിരിൻ പൂന്തണലിൽ പാറിവരാമോ
കണ്ണാടിക്കവിളോരം നിറമേഴുമണിയുമ്പോൾ
കാഞ്ചനത്താരകം കണ്ണിലുദിയ്ക്കുമ്പോൾ 
താമരത്തൂവിരൽ മെയ്യിൽ തലോടവേ
തങ്കനിലാവേ നിന്നുള്ളം തുള്ളിയോ
ഈ മണിമുകിലൊരു മണിയറ വിരിയായ്
മനമതിൽ വിതറിയ നറുമലരിതളായ്
മിഴികൾ ശലഭമായ് 
ഓലച്ചങ്ങാലി  ഓമനച്ചങ്ങാതീ
ചെന്തളിരിൻ പൂന്തണലിൽ പാറിവരാമോ
ആ...
പൊന്നോടക്കുഴലൂതും പുലർകാലതീരങ്ങൾ
പൊൻനിറക്കോടിയിൽ മൂടിയൊരുങ്ങുമ്പോൾ
പാഴ്മരച്ചില്ലകൾ പനിനീരിൽ മുങ്ങിയോ 
പഞ്ചമമാരോ പൂങ്കാറ്റിൽ കൊഞ്ചിയോ
ഈ മിഴിയിണയൊരു മരതകമണിയായ്
മനമതിലുണരുമൊരനിതര ദളമായ്
കനവു കവിതയായ് 
ഓലച്ചങ്ങാലി  ഓമനച്ചങ്ങാതീ
ചെന്തളിരിൻ പൂന്തണലിൽ പാറിവരാമോ
ആവണിപ്പാൽ നിലാപ്പീലി തരാം ഞാൻ
ആലിലത്തലിയും കൊണ്ടുവരാം ഞാൻ
കളിചിരിയിൽ തരിവളകൾ കിലുകിലുങ്ങുന്നു ഹൊയ് ലാലലലാലാ...

Song video

Watch on YouTube

Song information

Music: എം ജി രാധാകൃഷ്ണൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്ര

Film/album: കിന്നരിപ്പുഴയോരം

Explore this song