Malayalam lyrics
ഓലക്കം ചോടുമായി പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ പാടുവാൻ പാട്ടുമായി കൂട്ടുകൂടുവാൻ വരാം ആകാശത്തുമ്പിയായി ചുറ്റുമൊന്നു വട്ടമിട്ടു പാറിവാ നീ മാരിവിൽ പൂവിലെ തേനുമായി ഞാൻ വരാം ദൂരെ സന്ധ്യ പൂക്കവേ മുകിൽ കുറുമ്പ് കൂട്ടമെത്തവേ ചിരിക്കുടം പൊഴിച്ചു വാ കാലം കൂട്ടിരിക്കവേ മനസ്സിലാശ പീലിനീർത്തുവാൻ കിനാക്കടൽ തുഴഞ്ഞു വാ കാത്തു കാത്തിരിക്കയായി ഓലക്കം ചോടുമായി പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ പാടുവാൻ പാട്ടുമായി കൂട്ടുകൂടുവാൻ വരാം മേലെമേലെമേലെ നീളും നൂലിൽ മെല്ലെമെല്ലെ ഊയലാടുന്ന മോഹമേ ഓടിവന്നു കൈനീട്ടി നിന്നെ തൊടാൻ മേലെമേലെമേലെ നീളും നൂലിൽ മെല്ലെമെല്ലെ ഊയലാടുന്ന മോഹമേ ഓടിവന്നു കൈനീട്ടി നിന്നെ തൊടാൻ അമ്പിളിപ്പൂ അങ്ങു ദൂരെ നമ്മെ നോക്കി നിൽക്കയോ മഞ്ഞുവീഴും കുന്നിലാരോ മെല്ലെ മൂളിയോ ഈണമോടെ പാടിടാമോ പാടിടാമീ കാതിൽ ഞാൻ കേട്ടുകേട്ടു ചായുറങ്ങു കണ്മണീ ലാലലാലാലലലലല ലാലലാലാലലലലല ഓലക്കം ചോടുമായി പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ പാടുവാൻ പാട്ടുമായി കൂട്ടു കൂടുവാൻ വരാം ആകാശത്തുമ്പിയായി ചുറ്റുമൊന്നു വട്ടമിട്ടു പാറിവാ നീ മാരിവിൽ പൂവിലെ തേനുമായി ഞാൻ വരാം ആമ്പൽപ്പൂവിനോട് കൊഞ്ചി പാടമേറി വന്നു മൂളിയോടുന്ന തെന്നലേ തോളിലേറി നിന്റെ കൂടെ ഞാനും വരാം ആമ്പൽപ്പൂവിനോട് കൊഞ്ചി പാടമേറി വന്നു മൂളിയോടുന്ന തെന്നലേ തോളിലേറി നിന്റെ കൂടെ ഞാനും വരാം ചെമ്പരത്തി പൂവിതെങ്ങോ കാവിലിന്നു വേലയോ കുഞ്ഞുമാവേ തന്നിടാമോ തേൻ നിലാപ്പഴം പൂമരത്തിൽ കൂടുവാൻ വാ കൂടെ ഞാനും വന്നിടാം കുഞ്ഞുകാല് തെന്നിടാതെ പൈതലേ ഓലക്കം ചോടുമായി പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ പാടുവാൻ പാട്ടുമായി കൂട്ടുകൂടുവാൻ വരാം ആകാശത്തുമ്പിയായി ചുറ്റുമൊന്നു വട്ടമിട്ടു പാറിവാ നീ മാരിവിൽ പൂവിലെ തേനുമായി ഞാൻ വരാം ദൂരെ സന്ധ്യ പൂക്കവേ മുകിൽ കുറുമ്പ് കൂട്ടമെത്തവേ ചിരിക്കുടം പൊഴിച്ചു വാ കാലം കൂട്ടിരിക്കവേ മനസ്സിലാശ പീലിനീർത്തുവാൻ കിനാക്കടൽ തുഴഞ്ഞു വാ കാത്തു കാത്തിരിക്കയായി ഓലക്കം ചോടുമായി പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ പാടുവാൻ പാട്ടുമായി കൂട്ടുകൂടുവാൻ വരാം ലലലലലാല ലലലലലാല
Song video
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: നിവാസ് രഘുനാഥൻഅലീറ്റ ഡെന്നിസ്
Film/album: 1983
Explore this song
- Singer: നിവാസ് രഘുനാഥൻഅലീറ്റ ഡെന്നിസ്
- Film / album: 1983
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ