Malayalam lyrics

ഓമൽ കണ്മണി ഇതിലെ വാ
കനവിൻ തിരകളിൽ ഒഴുകി വാ
നാടിൻ നായകനാകുവാൻ
എൻ ഓമനേ ഉണര്‌ നീ

അമ്മപുഴയുടെ പൈതലായ്‌
അന്നൊഴുകി കിട്ടിയ കർണ്ണനായ്‌
നാടിനു മുഴുവൻ സ്വന്തമായ്‌
എൻ ജീവനേ വളര്‌ നീ
കുടിൽ മേയുവാൻ മുകിലുകൾ
അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്‌
പുതുമഴമണി മഴവരവായ്‌

ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ  നരൻ ഞാനൊരു നരൻ (ഓഹോ..)

ഇരുളിൻ കോട്ടയിൽ ഒരു നരൻ
പകലിൻ തിരയിൽ ഒരു നരൻ
പുലരി ചിറകുള്ള പറവയായ്‌
നിറ സൂര്യനായൊരു നരൻ (ഓഹോ..)

Song video

Watch on YouTube

Song information

Music: ദീപക് ദേവ്

Lyricist: കൈതപ്രം

Singer: വിനീത് ശ്രീനിവാസൻകെ എസ് ചിത്രകോറസ്

Film/album: നരൻ

Explore this song