Malayalam lyrics
ഓ ശാരികേ ജീവനായി നീ വരൂ ഓ ഗാനമേ നാദമായി നീ വരൂ നീയും നിന്റെ അഴകും മനസ്സിലാകെ സംഗീതം എന്നും നിന്റെ അരികെ അറിയുമാത്മ സായൂജ്യം ജന്മസാഫല്യം.. ഓ ശാരികേ ജീവനായി നീ വരൂ ഓ ഗാനമേ നാദമായി നീ വരൂ കുട നീർത്തി നിന്നു വാനം തുടി മീട്ടി വന്നു കാലം മനസ്സിന്റെ വീണ തന്നിൽ മായാത്ത സ്നേഹമന്ത്രം.. (കുട) ഹൃദയം നിറയെ എന്നും അനുഭൂതിയായി നീ മാത്രം പ്രണയാർദ്ര സങ്കല്പങ്ങൾ നിറവാർന്നു നിന്നിൽ മാത്രം.. ഓ ശാരികേ ജീവനായി നീ വരൂ ഓ ഗാനമേ നാദമായി നീ വരൂ... ഒരു പുണ്യമായി വന്നു നെഞ്ചോടു ചേർന്നു നിന്നു മതിയോളമാഗ്രഹങ്ങൾ കരളിൽ പകർന്നുതന്നു.. (ഒരു) ഇനിയെൻ ഹൃദയമാകെ നീ തന്ന സ്നേഹം മാത്രം പിരിയാതെ ജീവനിലെന്നും ഒന്നായിരുന്നീ ബന്ധം.. ഓ ശാരികേ ജീവനായി നീ വരൂ ഓ ഗാനമേ നാദമായി നീ വരൂ നീയും നിന്റെ അഴകും മനസ്സിലാകെ സംഗീതം എന്നും നിന്റെ അരികെ അറിയുമാത്മ സായൂജ്യം ജന്മസാഫല്യം.. ഓ ശാരികേ ജീവനായി നീ വരൂ ഓ ഗാനമേ നാദമായി നീ വരൂ....
Song information
Music: സണ്ണി സ്റ്റീഫൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ടോക്കിയോ നഗറിലെ വിശേഷങ്ങൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ടോക്കിയോ നഗറിലെ വിശേഷങ്ങൾ
- Composer: സണ്ണി സ്റ്റീഫൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി