Malayalam lyrics

ഒഴുകിയൊഴുകി പുഴയിലൂടെ

കരയില്‍ വന്നൊരീ ഇലകള്‍ നമ്മള്‍...

പ്രണയശാഖിയില്‍ ഇനിയുമീറന്‍

ദലപുടങ്ങളായി മാറുവാനായ്...

പാടാന്‍ മറന്നു പോയൊരാ.. പാട്ടിന്‍

ചിറകുകളിൽ കയറിയിനി ഉയരുകയായി  

മോഹിച്ചും ലാളിച്ചും ഈ മണ്ണിന്‍ പൂമഞ്ചത്തില്‍

ആവോളം പൂങ്കാറ്റെ ചാഞ്ഞുറങ്ങൂ

കാലത്തീ മുറ്റത്തെ വെൺപ്രാവിന്‍ തൂവല്‍പോലെ

നിന്‍ ശ്വാസം എന്‍ നെഞ്ചില്‍ ചേര്‍ന്നു കിടക്കും..

ഉതിര്‍മണി പെറുക്കുവാന്‍ കുരുവികള്‍ പോലെ

തടങ്ങളില്‍ പോരൂ കൂടെ..

ഉടലുരുകുമൊരീ മെഴുതിരികളിലും..

നാണം പൂക്കും ആലോലം

സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം

ഏതേതോ ലോകങ്ങള്‍ തേടിനടക്കും...

ഓരത്തെ പൂക്കള്‍ക്കും തൂമഞ്ഞിന്‍ മുത്തം നല്‍കും

ആകാശം നിന്‍ കണ്ണില്‍ വീണുമയങ്ങും

 

ഒഴുകിയൊഴുകി.. പുഴയിലൂടെ..

കരയില്‍ വന്നൊരീ.. ഇലകള്‍ നമ്മള്‍..

ഇടംവലം നടന്നു പോം നിഴലുകള്‍ പോലെ

അപസ്വരം തേങ്ങുമ്പോഴും..

ശ്രുതിയിഴകളിലെ സ്വരലയമധുവായ്

വീണ്ടും നമ്മള്‍ ഒന്നാകും ..

സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം

ഏതേതോ ലോകങ്ങള്‍ തേടിനടക്കും

ഓരത്തെ പൂക്കള്‍ക്കും തൂമഞ്ഞിന്‍ മുത്തം നല്‍കും

ആകാശം നിന്‍ കണ്ണില്‍ വീണുമയങ്ങും

ഒഴുകിയൊഴുകി..ഒഴുകിയൊഴുകി  

പുഴയിലൂടെ.. പുഴയിലൂടെ..

കരയില്‍ വന്നൊരീ ..കരയില്‍ വന്നൊരീ ..

ഇലകള്‍ നമ്മള്‍..ഇലകള്‍ നമ്മള്‍  

പ്രണയ ശാഖിയില്‍ ഇനിയുമീറന്‍

ദലപുടങ്ങളായി മാറുവാനായ്

പാടാന്‍ മറന്നു പോയൊരാ പാട്ടിന്‍

ചിറകുകളിൽ കയറിയിനി ഉയരുകയായ്

മോഹിച്ചും ലാളിച്ചും ഈ മണ്ണിന്‍ പൂമഞ്ചത്തില്‍

ആവോളം പൂങ്കാറ്റെ ചാഞ്ഞുറങ്ങൂ

കാലത്തീ മുറ്റത്തില്‍ വെൺപ്രാവിന്‍ തൂവല്‍പോലെ

നിന്‍ ശ്വാസം എന്‍ നെഞ്ചില്‍ ചേര്‍ന്നു കിടക്കും

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: ഹരിചരൺ ശേഷാദ്രിശ്വേത മോഹൻ

Film/album: ഒരു സിനിമാക്കാരൻ

Explore this song