Malayalam lyrics

ഒരു നാളും പിരിയാതെ
പല ജന്മം നമ്മള്‍ വാഴും
ഇരുപേരും അറിയാതെ
ഹൃദയങ്ങള്‍ തമ്മില്‍ ചൊല്ലും
ഈ മഴയിലുമീക്കനവിലുമധികമമൃതമില്ലേ
നമ്മുടെ മനവാനിലെയൊരു
ചെറിയ മുകിലിനുള്ളില്‍ പോലും
ഒരു നാളും പിരിയാതെ
പല ജന്മം നമ്മള്‍ വാഴും

ഇരുകരളിലുമലയിളകിയ സാഗരമാണനുരാഗം
അതിലുയിരിടുമണിമുകിലുകളാക്കടലിന്‍ പരിണാമം
ഉയിരിനു കുളിരരുളുവാന്‍
അതു നറുമഴയാകും
എന്നില്‍ നിന്നില്‍
ഇന്നും എന്നും
പുതുമഴയുടെ ഋതു മാത്രം
ഒരു നാളും പിരിയാതെ
പല ജന്മം നമ്മള്‍ വാഴും

പിറവികളുടെയൊടുവിലെ മൃതിവീഥിയിലും ശ്രുതി ചേരും
മറുപിറവിയിലൊരു മലരിലെ രണ്ടിതളായി നാം പൂക്കും
ഇരുമനമതിസുഗതമായി..
അനുഭവമെഴുതുന്നു..
മണ്ണും വിണ്ണും..
എന്നും ഓര്‍ക്കും
കഥയിവരുടെ കഥ മാത്രം..
ഒരു നാളും ഉം ...പിരിയാതെ..ഉം..
പല ജന്മം നമ്മള്‍ വാഴും
ഉം ...

Song video

Watch on YouTube

Song information

Music: അലക്സ് പോൾ

Lyricist: സന്തോഷ് വർമ്മ

Singer: ശ്യാം പ്രസാദ്മഞ്ജരി

Film/album: മാഡ് ഡാഡ്

Explore this song