Malayalam lyrics

ഒരു തരിയാശ തൊടുമാകാശം

അടിമുടിയൊഴുകണ.. മധുരാവേശം

ആയുസ്സിതിനു വെറുമൊരു ലേശം

ഈയാം പാറ്റ... കണക്കൊരു നാശം..

കാന്തം റാഞ്ചിയ നീയാം.. ലോഹം

കടലു കുടിച്ചാൽ തീരാ ദാഹം..

വെറുമൊരു മൺതരിയാണീ.. ദേഹം..

എന്തിനു മനുജാ.. മാംസള മോഹം

ഇരുളു വിഴുങ്ങുന്നിന്നൊരു പാതി...

പുലരിയുറങ്ങും നിൻ മറുപാതി...

കൊടുമുടി കയറും.. നിൻ അനുഭൂതി

ഒടുവിൽ നീയോ... നേർത്ത വിഭൂതി

ഒരു തരിയാശ.. തൊടുമാകാശം

അടിമുടിയൊഴുകണ മധുരാവേശം

ആയുസ്സിതിനു വെറുമൊരു ലേശം

ഈയാം പാറ്റ... കണക്കൊരു നാശം

Song information

Music: ബിജിബാൽ

Lyricist: ബി കെ ഹരിനാരായണൻ

Singer: വിവേക് മൂഴിക്കുളം

Film/album: തൃശ്ശിവപേരൂര്‍ ക്ലിപ്തം

Explore this song