Malayalam lyrics

ഒരു കിളി പാട്ട് മൂളവേ

മറുകിളി ഏറ്റു പാടുമോ

മധുവസന്ത മഴ നനഞ്ഞു വരുമോ

ഒരു സ്വരതാരം പോലെ 

ജപലയ മന്ത്രം പോലെ 

അരികെ വരാം

പറന്നു പറന്നു പറന്നു പറന്നു ഞാൻ 

ഒരു കിളി പാട്ട് മൂളവേ

മറുകിളി ഏറ്റു പാടുമോ

വലംകാൽ ചിലമ്പുമായ് 

വിരുന്നെത്തിയെന്റെ നെഞ്ചിൽ

മണിത്താഴിൻ തഴുതിന്റെ അഴി നീക്കി നീ...

നിനക്കു വീശാൻ വെൺതിങ്കൾ വിശറിയായ് 

നിനക്കുറങ്ങാൻ രാമച്ച കിടക്കയായ് ഞാൻ

നിന്റെ രാമച്ച കിടക്കയായ് ഞാൻ 

ഒരു കിളി പാട്ട് മൂളവേ

മറുകിളി ഏറ്റു പാടുമോ...

തിരിയായ് തെളിഞ്ഞു നിൻ മനസ്സിന്റെയങ്കണത്തിൽ

ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ 

നിനക്കു മീട്ടാൻ വരരുദ്ര വീണയായ് 

നിനക്കു പാടാൻ ഞാനെന്നെ സ്വരങ്ങളാക്കി

എന്നും ഞാനെന്നെ സ്വരങ്ങളാക്കി

ഒരു കിളി പാട്ട് മൂളവേ

മറുകിളി ഏറ്റു പാടുമോ

മധുവസന്ത മഴ നനഞ്ഞു വരുമോ

ഒരു സ്വരതാരം പോലെ 

ജപലയ മന്ത്രം പോലെ 

അരികെ വരാം

പറന്നു പറന്നു പറന്നു പറന്നു ഞാൻ 

ഒരു കിളി പാട്ട് മൂളവേ

മറുകിളി ഏറ്റു പാടുമോ

Song information

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്ര

Film/album: വടക്കുംനാഥൻ

Explore this song