Malayalam lyrics
ഒന്നാം കുന്നിന്മേലേ പൊന്നും പൊട്ടും ചാർത്തി ഒന്നിച്ചോണം കാണാൻ ഉണ്ണിപ്പൂക്കൾ വന്നേ തുമ്പീ വാ വാ പാടി തുള്ളും കാറ്റും വന്നേ ഒന്നിച്ചൂഞ്ഞാലാടി കുട്ടിക്കാലത്തിൻ കുഞ്ഞിച്ചന്തങ്ങൾ ആമ്പല്‍പ്പാടം നീളേ ആരോ നീന്തുന്നൂ കന്നിപ്പൂക്കൾ നുള്ളാൻ കൈകൾ നീളുന്നൂ നെറ്റിക്കൺനൻ മീനോ ആറ്റിൽ പൊടിമീനോ ഒരു കോരും കോരി മഴ പാടും താളത്തിൽ ആരാരോ പാടുന്നൂ കളിമണ്ണിലാരാരോ തൃക്കോവിൽ വയ്ക്കുന്നു കൊട്ടാരം കെട്ടുന്നു (ഒന്നാം..) മഞ്ഞും മാരിക്കാറും ചിങ്ങപ്പൂങ്കാറ്റും മണ്ണും പൊന്നായ് മാറ്റും മേടപ്പൊൻ വെയിലും ഏതോ നേരിൻ ചക്രം പോലെ തിരിയുമ്പോൾ പുതു ജാറ്റുവേല ഉഴുതിട്ടൊരീ മണ്ണ് പൂക്കാലം തേടുന്നു തുടിയിന്മേലാരാരോ തൃക്കോവിൽ വട്ടത്തിൽ തൃത്താളം കൊട്ടുന്നൂ (ഒന്നാം...) ----------------------------------------------------------------
Song information
Music: മോഹൻ സിത്താര
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: മുഖമുദ്ര
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മുഖമുദ്ര
- Composer: മോഹൻ സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്