Malayalam lyrics
എന്റെ വേദനയറിയാനെന്നും പുല്ലാങ്കുഴലേ നീ മാത്രം എന്റെ മുറിവുകൾ തഴുകാനെന്നും തെന്നലേ സഖി നീ മാത്രം എന്നോടൊത്തു നടന്നുഴലുന്നു എന്റെ നിഴലേ നീ മാത്രം എന്നോടൊത്തു തളർന്നിളവേൽക്കാൻ എന്റെയഴലേ നീ മാത്രം എന്റെ മനസ്സിനോടൊത്തു തുടിക്കാൻ എന്നും കടലേ നീ മാത്രം എൻ സ്വപ്നം പോൽ പെയ്യാതലയാൻ വെള്ളിമുകിലേ നീ മാത്രം
Song information
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്