Malayalam lyrics

ഏഴഴകേ ഒരു വിണ്ണിൻ നിലവേ

കൊഞ്ചും ചിലങ്കേ ഒരു കന്നിക്കതിരെ

മിഴിപ്പൂവിൽ കണ്ടു ഞാൻ നിലാചന്തമാകവേ

എനിക്കായ് മാത്രം നീ തന്നു പോകില്ലേ

ആരാരോ ഒരു പറവ കുറുകും

ഒരു പ്രണയ പരിഭവങ്ങൾ തീരാതെ

മിഴി തിരഞ്ഞു തിരഞ്ഞു വരും

മനസ്സിൻ കുറുമൊഴികൾ  

നിശാഗന്ധി പൂത്തുലഞ്ഞു

കിനാവിന്റെ താഴ്വരയിൽ

പ്രിയരാഗമാലികകൾ നിനക്കായിതാ...  

ഏഴഴകേ ഒരു വിണ്ണിൻ നിലവേ

കൊഞ്ചും ചിലങ്കേ ഒരു കന്നിക്കതിരെ

ചെഞ്ചുണ്ടിൽ തേൻ മധുരമുതിരുമൊരു  

പുളകചിരിമണികൾ പൂക്കുമ്പോൾ

ഒരു പ്രണയ മുകിലുണരും അരിയ മഴനിലവിൽ  

മിഴിയോരം കാത്തുനിന്നു ശ്രീരാഗം പാടുവാനായ്

ഒരു സ്നേഹ പൂവനിയിൽ നീ വരില്ലേ ...

ഏഴഴകേ ഒരു വിണ്ണിൻ നിലവേ

കൊഞ്ചും ചിലങ്കേ ഒരു കന്നിക്കതിരെ

മിഴിപ്പൂവിൽ കണ്ടു ഞാൻ നിലാചന്തമാകവേ

എനിക്കായ് മാത്രം നീ തന്നു പോകില്ലേ

ഏഴഴകേ ഒരു വിണ്ണിൻ നിലവേ

കൊഞ്ചും ചിലങ്കേ ഒരു കന്നിക്കതിരെ

Song information

Music: അജയൻ ചിറയിൻകീഴ്

Lyricist: ലോറൻസ് ഫെർണാണ്ടസ്

Singer: വിജയ് യേശുദാസ്

Film/album: നേർവരേന്ന് മ്മ്ണി ചെരിഞ്ഞുട്ടോ

Explore this song