Malayalam lyrics
ഏഴാം ബഹറിന്റെ മാനത്തുദിക്കണ പുന്നാര പൊന്നമ്പിളീ കല്ലായിക്കടവത്തെ പൂങ്കൊമ്പിൽ പാടുന്നൂ റങ്കുള്ളൊരാറ്റക്കിളീ മനസ്സിന്റെ മൈലാഞ്ചിപ്പാടത്ത് മിന്നിത്തിളങ്ങണ് മിന്നായ മിന്നാമിന്നീ തിളങ്ങണ ബലിപ്പെരുന്നാളിന്റെ പിറ കണ്ട് കൊതിക്കണൊരാലം ഉടയോന്റെ പൈതങ്ങൾ ഏഴാം ബഹറിന്റെ മാനത്തുദിക്കണ പുന്നാര പൊന്നമ്പിളീ കല്ലായിക്കടവത്തെ പൂങ്കൊമ്പിൽ പാടുന്നൂ റങ്കുള്ളൊരാറ്റക്കിളീ അങ്ങാടിക്കടയ്ക്കടുത്തും പൂപൊൻവല വീശണ കണ്ണാടിക്കടപ്പുറത്തും വമ്പേറും വാല്യക്കാരും കൊമ്പുള്ള ചൂണ്ടക്കാരും ആഘോഷം പെരുപ്പിക്കുമ്പോൾ (അങ്ങാടി) പത്തരമാറ്റൊളിമുത്തു കൊരുത്തൊരു തരിവള താളമിടക്കുമ്പോൾ പത്തരമാറ്റൊളിമുത്തു കൊരുത്തൊരു തരിവള താളമിടക്കുമ്പോൾ കെസ്സുകളസ്സലു കിസ്സകൾ ഉള്ളി- പ്പച്ചരി കുത്തിയ പത്തിരിയും കോയി പെടയ്ക്കണ ബിരിയാണീം നല്ല ബഹുജോറാക്കണ പെരുന്നാള് നല്ല ബഹുജോറാക്കണ പെരുന്നാള് (ഏഴാം ബഹറിന്റെ) മൊഞ്ചേറും മലർക്കനിയേ എൻ ഖൽബിനകത്തെ പഞ്ചാരപ്പനങ്കിളിയേ കുളിരേറും നെഞ്ചിൽക്കൂട്ടും കൂമ്പാളക്കൂട്ടിന്നുള്ളിൽ ചിറകാട്ടി പറന്നെത്തുമോ മൊഞ്ചേറും മലർക്കനിയേ എൻ ഖൽബിനകത്തെ പഞ്ചാരപ്പനങ്കിളിയേ കുളിരേറും നെഞ്ചിൽക്കൂട്ടും കൂമ്പാളക്കൂട്ടിന്നുള്ളിൽ ചിറകാട്ടി പറന്നെത്തുമോ ഇത്തറ എത്തറ നാളായുള്ളില് കത്തണൊരാശകളറിയുന്നു ഇത്തറ എത്തറ നാളായുള്ളില് കത്തണൊരാശകളറിയുന്നു അന്തിമയങ്ങണ നേരമുദിക്കണ ചന്ദിരനൊത്തൊരു സുന്ദരനേ എന്നുയിരായ് നേശപ്പെട്ടവനേ ഈ കുഞ്ഞിക്കുയിലെ വലയ്ക്കരുതേ ഈ കുഞ്ഞിക്കുയിലെ വലയ്ക്കരുതേ മുത്തുമുരശ്ശൊലി മദ്ദള താളത്തിൽ മൊഞ്ചത്തിപ്പെണ്ണേ ചാഞ്ചാട് മുത്തുമുരശ്ശൊലി മദ്ദള താളത്തിൽ മൊഞ്ചത്തിപ്പെണ്ണേ ചാഞ്ചാട് കരിനീലക്കരയുള്ള കാച്ചിയും തട്ടവും കാറ്റത്തുലച്ചൊന്നു തുള്ളാട് പൂങ്കാറ്റത്തുലച്ചൊന്നു തുള്ളാട് കരിനീലക്കരയുള്ള കാച്ചിയും തട്ടവും കാറ്റത്തുലച്ചൊന്നു തുള്ളാട് പൂങ്കാറ്റത്തുലച്ചൊന്നു തുള്ളാട് ആ...ആ...ആ...
Song information
Music: രഘു കുമാർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർസുജാത മോഹൻകോറസ്
Film/album: കാണാക്കിനാവ്
Explore this song
- Singer: എം ജി ശ്രീകുമാർസുജാത മോഹൻകോറസ്
- Film / album: കാണാക്കിനാവ്
- Composer: രഘു കുമാർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി