Malayalam lyrics
ഏതോ യുഗത്തിന്റെ സായം സന്ധ്യയിൽ പ്രാണേശ്വരാ നീ മറഞ്ഞു വേദനയോടെ വേപഥുവോടെ വേർപിരിഞ്ഞകന്നവർ നമ്മൾ (ഏതോ..) തളിർ ചൂടും ശാഖിയിൽ കുയിലുകൾ പാടീ തളരും സന്ധ്യകൾ തോറും (2) പരിചിതമേതോ പദനിസ്വനമെൻ പടികൾ കടന്നു വരുന്നൂ ഓർമ്മകളുടെയിടനാഴിയിലാരോ ദീപം പോൽ ചിരിതൂകി സന്ധ്യാ ദീപം പോൽ ചിരിതൂകി (ഏതോ..) കതിർ ചൂടും പാടത്തെ കിളികളേയാട്ടാൻ കുളിർ കാറ്റിൽ കൂടെ നീയെത്തി (2) മധുരിതമെന്നോ കുറുകി പ്രാവുകൾ ശ്രുതികളിലമൃതു പകർന്നൂ ഓർമ്മകളുടെ മലരങ്കണമാകെ ഓണപ്പൂക്കളമായ് വീണ്ടും ഓണപ്പൂക്കളമായ്(ഏതോ..)
Song information
Music: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Film/album: അഗ്രജൻ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: അഗ്രജൻ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്