Malayalam lyrics

ഏതോ നിറസന്ധ്യയിൽ 

മുഴുകും വിജനതീരമേ

നോവായി നിൻ തിരകളിൽ 

നനയുമേതൊരോർമ്മകൾ

പകലിൽ മണലിൻ താളിതിൽ 

കഥകളെഴുതും തെന്നലേ

പുതിയ വരികളോർത്തു നിൽക്കെ 

ഇരവു പെയ്തുവോ

പ്രണയമായി പ്രാണനിൽ

തെളിയുമേകതാരമേ

നിൻ മൊഴികൾ മുഴുവൻ 

മധുരമൂറും മോഹമാകവേ

നിഴലുപോലെ സാക്ഷിയായി 

അഴലിൽ ഒഴുകും സ്നേഹമേ 

നിൻ മൃദുല നാദം മൃതിയെ പോലും

അമരമാക്കവേ

വഴിയോരം കൊഴിയുവതീ

യിലകൾ തൻ താളം 

കാതോരം കേൾക്കവേ

ഇനി പോകാദൂരങ്ങൾ 

കാലങ്ങൾ പോലും

കൺമുമ്പിൽ കാണവേ

ഏറെ കഥകളാത്മകഥകൾ 

ജീവൻ തേടവേ

ഏതോ നിറരാവിതിൽ

മുഴുകും വിജനതീരമേ

നോവായ് നിൻ തിരകളിൽ

ഓർമ്മ ഏറെ അലിയവേ

കുതറിയേറും ചിറകുമായ് 

തെന്നലണയുമുടനെയായ്

പകലിൽ മണലിൻ താളിൽ പുതിയ 

കഥകളെഴുതുവാൻ

Song video

Watch on YouTube

Song information

Music: മെജോ ജോസഫ്

Lyricist: എം ആർ വിബിൻ

Singer: ഫ്രാങ്കോസിതാര കൃഷ്ണകുമാർമെജോ ജോസഫ്അന്ന കാതറീന വാലയിൽ

Film/album: ചാപ്റ്റേഴ്സ്

Explore this song