Malayalam lyrics
എവിടെയോ എവിടെയോ മുകില് പോകുന്നതെവിടെയോ അലസമായ് ഒഴുകുമീ കുളിരിളം കാറ്റിനലകളിൽ നിനവുകൾ മുകില് പറയുമോ പൂങ്കാറ്റു കണ്ടറിയുമോ ഇടയിലെ ദൂരമലിയുമോ ഈ യാത്രയെങ്ങുവരെയോഹോ ഹോ ഹോ മലയിലോ ഹരിതവനിയിലോ അതിരിനരികിലോ അതിലുമകലെയോ എവിടെയോ മറവിൽ എവിടെയോ മറയും പൊരുളിനെ തിരയും നടനമോ അരികെയെന്നാലും അരികെയല്ലാതെ വെറുതെ അനുയാത്രപോകയോ കഥപറഞ്ഞാലുമിനിയുമറിയാത്ത കഥകളൊരുപാടു ബാക്കിയോ മുന്നിൽ പകൽ മിന്നുമ്പോഴും ഉള്ളിൽ ഇരുൾ മൂടുന്നുവോ നേർരേഖകൾ ഏതെങ്കിലും തീരങ്ങളിൽ ഒന്നാകുമോ ഓഹോഹോ ഓഹോഹോ ഓ മലയിലോ ഹരിതവനിയിലോ അതിരിനരികിലോ അതിലുമകലെയോ എവിടെയോ മറവിൽ എവിടെയോ മറയും പൊരുളിനെ തിരയും നടനമോ വെറും ഞൊടിയിൽ നിറതിങ്കളെ മൂടും മറവു മാഞ്ഞിടാം.. സ്വയം മറയുമൊരുതിങ്കളോ.. തെളിയാൻ വൈകിടാം ചിലനിമിഷങ്ങളിൽ മാനസം തനിയേ വിമുഖമിരുന്നിടാം.. ചിലഹൃദയങ്ങൾ പരസ്പരം അറിയാതറിയും ഋതു പലതിത്വഴി വന്നുപോയാലുമീ.... പാതയിൽ മലയിലോ ഹരിതവനിയിലോ അതിരിനരികിലോ അതിലുമകലെയോ എവിടെയോ മറവിൽ എവിടെയോ മറയും പൊരുളിനെ തിരയും നടനമോ
Song video
Song information
Music: മെജോ ജോസഫ്
Lyricist: സന്തോഷ് വർമ്മ
Singer: നജിം അർഷാദ്
Film/album: ലോ പോയിന്റ്
Explore this song
- Singer: നജിം അർഷാദ്
- Film / album: ലോ പോയിന്റ്
- Composer: മെജോ ജോസഫ്
- Lyricist: സന്തോഷ് വർമ്മ