Malayalam lyrics

ഏകതാളമായിതാ...മിഴിനീപനാളമായിതാ ...

വഴിയേറെയേറെ ഓടുവാൻ യാത്രയായ്

തേടിടുന്നൊരുന്നമേ അതിലേയ്ക്ക് വന്നുചേരുവാൻ

പടകാഹളങ്ങളോടെഴും യാത്രയായ്..

പുലരി പൂക്കുമാ മലയുടെ താഴെ..

ചുരുളു നീർത്തുമീ വഴികളിലൂടെ

ചിറകു വീശണ്‌ കുതറി ഓടണ്

അടരൊരുങ്ങണ്‌ചുവടിതാ

കരുതലോടിനി പതറിടാതിനി

വലിയ മീനിനെ വലയെറിയാൻ

പടവെട്ടി പടവുകളിന്മേൽ

അടിവച്ചോടും പൊന്നമ്മച്ചി

കൊടികുത്തും പുലിയുടെ കൂട്ടിൽ

കടുകിടാ തെറ്റാ വിട്ടമ്മച്ചി

ഒറ്റയ്ക്കോ തെറ്റിപ്പോകാതടിമുടി മൊത്തം വട്ടം കെട്ടി

-------- വട്ടം കൊട്ടം പോ പോ

ഏകതാളമായിതാ...മിഴിനീപനാളമായിതാ ...

വഴിയേറെയേറെ ഓടുവാൻ യാത്രയായ്

തേടിടുന്നൊരുന്നമേ അതിലേയ്ക്ക് വന്നുചേരുവാൻ

പടകാഹളങ്ങളോടെഴും യാത്രയായ്..

Song

Song information

Music: രാഹുൽ രാജ്

Lyricist: ബി കെ ഹരിനാരായണൻ

Singer: പുഷ്പവതി

Film/album: ഡാകിനി

Explore this song