Malayalam lyrics
ഏകാകി നീയിന്നോ നോവുന്ന മണ്ണിൽ പുലയൊന്നൂതി ചേരുന്നു വേനൽ നിൻ ഉരുകിയ നെഞ്ചിനുള്ളിൽ നിണമെങ്ങും മഷിപോലെ കരയാകും രണഭൂവിൽ ഈ വിധിയുടെ ഭാണ്ടവും ചൂടി ഈ വ്യഥയുടെ ഭാരവും പേറി [ഏകാകി നീയിന്നോ] കലിയുടെ കൈകൾ നഖമുനയാലെ നിന്നുള്ളിൻ ഇതളിൽ കഥകോറി വെറുതെ അഴലുകളോരോ നിഴലുകളായി നിൻ കണ്ണീരിൻ വഴിയിൽ.. തിരയാടി നിളയെ ഇരുളല മങ്ങും പുലരികളില്ലേ കനിവുകളേകും കനവുകളില്ലേ വിധിയുടെ ഭാവന തീരാൻ ഈ വ്യഥയുടെ ഭാവന മായാൻ ഓ [ഏകാകി നീയിന്നോ] പുലരൊളി മൂടും കണിവയലാകെ പൂചൂടി നിറയെ.. പകയിൽ നീയുറയെ തലവര പൊള്ളും പകലുകളെല്ലാം പോകില്ലേ അകലെ..തളരല്ലേ തളിരേ.. മിഴിയിണ മെയ്യും മഴമറയില്ലേ മൊഴിയുടെ സ്നേഹം സ്വരമണിയില്ലേ വിധിയുടെ താണ്ടവും തീരാൻ ഈ വ്യഥയുടെ രോദനം മായാൻ .. ഏകാകി നീയിന്നോ നോവുന്ന മണ്ണിൽ പുലയൊന്നൂതി ചേരുന്നു വേനൽ നിൻ ഉരുകിയ നെഞ്ചിനുള്ളിൽ നിണമെങ്ങും മഷിപോലെ കരയാകും രണഭൂവിൽ ഈ വിധിയുടെ ഭാണ്ടവും ചൂടി ഈ വ്യഥയുടെ ഭാരവും പേറി ഓ ..ഏകാകി നീയിന്നോ നോവുന്ന മണ്ണിൽ പുലയൊന്നൂതി ചേരുന്നു വേനൽ നിൻ ഉരുകിയ നെഞ്ചിനുള്ളിൽ
Song video
Song information
Music: അഫ്സൽ യൂസഫ്
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: ഇത് പാതിരാമണൽ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഇത് പാതിരാമണൽ
- Composer: അഫ്സൽ യൂസഫ്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ