Malayalam lyrics
എൻ രാമഴയിൽ ഇതൾ നനയും പനിമതിയെ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ കാണാമറയത്തു നിന്നും ഏതോ മയൂരങ്ങളാടി ആരോരുമറിയാതെ നിൻ പൊൻപിറാവുകൾ ഇളവെയിലായ് ഇണതിരയുകയോ എൻ രാമഴയിൽ ഇതൾ നനയും പനിമതിയെ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ വേനൽമഴക്കൂടിനാഴങ്ങളിൽ വിരിയും കിനാപക്ഷിമൂളുന്നുവോ അനുരാഗിയാമെന്റെയുള്ളിൽ ഈറൻമുടിച്ചാർത്തുലഞ്ഞു ഋതുരേഖപോലെ അറിയാതെയിന്നും കവിളിണയിൽ ഒരു തണുവായ് വാ എൻ രാമഴയിൽ ഇതൾ നനയും പനിമതിയെ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ അജ്ഞാതമേഘങ്ങളലയുന്നുവോ അതിരറ്റൊരാകശമാനങ്ങളായ് താഴ് വാരമറിയുന്ന രതിയിൽ സിന്ദൂരമലിയുന്ന നേരം അനുയാത്രപോലെ ഏകാകിയായി നിഴൽമറയിൽ അകമഴയിൽ ഞാനും എൻ രാമഴയിൽ ഇതൾ നനയും പനിമതിയെ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
Song information
Music: രതീഷ് വേഗ
Lyricist: അനൂപ് മേനോൻ
Singer: വിജയ് യേശുദാസ്
Film/album: കിംഗ് ഫിഷ്
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: കിംഗ് ഫിഷ്
- Composer: രതീഷ് വേഗ
- Lyricist: അനൂപ് മേനോൻ