Malayalam lyrics

എല്ലാർക്കും കിട്ടിയ സമ്മാനം 
അതു വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല 
വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല 
അതു വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല 
കാട്ടല്ലേ കയ്യാങ്കളി കാട്ടാല്ലേ
നാട്ടാരേ കടിപിടി കൂട്ടല്ലേ
സ്വാതന്ത്ര്യം വന്നതറിഞ്ഞില്ലേ നമ്മളിന്നൊന്നല്ലേ 
എവിടേ സ്വാതന്ത്ര്യം 
അതു ചെപ്പിനുള്ളിലോ
തന്റെ ഉക്കടയിലോ
പഞ്ചായത്തുണ്ടായാൽ പിന്നെ തന്റേടത്തൻ കാര്യക്കാരെ താങ്ങാനും കൂഞ്ഞാനും വയ്യ വയ്യേ വയ്യേ
(എല്ലാർക്കും...)
കണ്ണല്ലാത്തെല്ലാം പൊന്നാക്കാം 
ഞങ്ങളു ജയിച്ചു വന്നാൽ 
ജയമോ കണ്ടോളാം 
അതു വോട്ടു പെട്ടീലോ അതോ നാട്ടു തോപ്പിലോ
ഗ്രാമത്തിൽ റോഡുണ്ടാക്കാനും പാലങ്ങൾ കെട്ടാനും എല്ലാം ആണുങ്ങൾ ഈ ഞങ്ങൾ തന്നെ വേണം വേണം
(എല്ലാർക്കും...)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: എം ജി ശ്രീകുമാർഅരുന്ധതികോറസ്

Film/album: ആയിരപ്പറ

Explore this song