Malayalam lyrics

കട്ടുറുമ്പേ നിക്കേ നിക്കേ
കാലുരണ്ടും പൊക്കേ പൊക്കേ
കണ്ണുരണ്ടും ചിമ്മേ ചിമ്മേ
മൊട്ടനുറാങ്ക് മൊട്ടനുറാങ്ക്
എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു
നിന്റെകൂടെ ഞാൻ വരവീലാ - ചുന്ദരാ
വാങ്കിവര് ചാന്ത്ചിന്ദൂരം
ഏക്കിന് റ് പാടത്ത് വേലയുണ്ടേ
നീതാന് പോയ് വരീ വെളുത്തമാമാ
അമ്മയ്ക്കൊരു പുള്ളിച്ചേല വാങ്കിവരേണം
ഏക്കൊരു കരിമഷിയും കൊണ്ടത്തരേണം
തപ്പുകൊട്ടണ തുടിയെടുക്കണ തോരേ തോരേ
കൊമ്പെടുക്കണം കൊഴലെടുക്കണം മാരാ മാരാ
എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു
നിന്റെകൂടെ ഞാൻ വരവീലാ - ചുന്ദരാ
വാങ്കിവര് ചാന്ത്ചിന്ദൂരം
ആ....
കോടമഞ്ഞിറങ്ങുന്ന മേടരാവിൽ
കൊരമ്പക്കുട ചൂടുന്ന പൂനിലാവിൽ
കാത്തിരിക്കാം എൻ കഴുത്തിൽ താലി ചാർത്താൻ
കസ്തൂരിപ്പുടവയുമായ് വന്നിടേണം
അലകൊടിച്ചൊരു കുടിലുവെച്ചിട്ട് വേണേ
വെണേ
കൊരവയിട്ടിട്ട് ചുവടുവച്ചിട്ട് മേളം മേളം
എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു
നിന്റെകൂടെ ഞാൻ വരവീലാ - ചുന്ദരാ
വാങ്കിവര് ചാന്ത്ചിന്ദൂരം
കട്ടുറുമ്പേ നിക്കേ നിക്കേ
കാലുരണ്ടും പൊക്കേ പൊക്കേ
ടക്ക്ടക്കട ടക്കേടക്കേ
ടക്ക്ടക്കടട്ടാ..

Song video

Watch on YouTube

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: അലി അക്ബർ

Singer: കെ എസ് ചിത്ര

Film/album: ജൂനിയർ മാൻഡ്രേക്ക്

Explore this song