Malayalam lyrics
എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ ഉണർന്നുവോ പാതിരാക്കിളീ നിറമേഴും പിരിയുമ്പോൾ കണിയായണിഞ്ഞൊരുങ്ങി വന്ന പൊൻ തിടമ്പു നീ കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം കാലങ്ങളീ പുഷ്പ വീഥിയിൽ മലർത്താലങ്ങളേന്തുന്നൂ പിന്നെയും കൂടറിയാതെൻ ജീവനിലേതോ കുയിലണയുന്നൂ തേൻ ചൊരിയുന്നൂ ഇണയുടെ ചിറകിനു തണലിനു നീ മാത്രം (എന്റെ മൌന...) ആരാമ സന്ധ്യകൾ വന്നുവോ നിറം പോരാതെ നിന്നോടു ചേർന്നുവോ ഗന്ധർവ്വ ദാഹങ്ങൾ വന്നു നിൻ പ്രേമ ഹിന്ദോളം കാതോർത്തു നിന്നുവോ സാഗര ഗീതം ജീവിത മോഹം തീരമിതെന്നും കേൾക്കുകയല്ലോ പിറവിയിലിനിയൊരു തുണയിതു നീ മാത്രം ( എന്റെ മൌന...)
Song video
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: പന്തളം സുധാകരൻ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: ധർമ്മവതി
Film/album: കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: പന്തളം സുധാകരൻ