Malayalam lyrics
മണിമഞ്ചലേറിയെൻ അരികത്തുവന്ന നിൻ മുഖകാന്തിയാണീ നിലാവ് അധരത്തിരശ്ശീല നീക്കിയാലനുപമ മധുതൂകും അരിമുല്ല പൂങ്കാവ് -എന്റെ മനതാരിൽ നീയെന്നും ശലഭപ്പൂവ് (മണിമഞ്ചലേറി...) മിഴികളാൽ ഞാൻ നിന്നെ തഴുകുമ്പോളെന്തേ മുമ്പെങ്ങും കാണാത്തൊരീ നാണം താഴമ്പൂവിശറിയാൽ താലോലം വീശുമ്പോൾ തരളിതമായോ നിൻ പ്രണയാങ്കുരം തളിർമാവിൻ കൊമ്പത്തെ രാക്കുയിൽ പാടുന്നു ഇതുവരെ കേൾക്കാത്ത വസന്തഗീതം (മണിമഞ്ചലേറി...) കുങ്കുമക്കവിളത്തു മണിമുത്തം നൽകുമ്പോൾ കവിതേ നീ മാനസമോഹിനി മുജ്ജന്മപുണ്യമാണീ ലയസംഗമം ഓമലേ നീ മൃതസഞ്ജീവനി മന്ദാരക്കൊമ്പത്ത് കാത്തിരുന്ന തെന്നലെൻ കാതോരം മൊഴിയുന്നു മൃദുഗീതകം (മണിമഞ്ചലേറി...)
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: എസ് രമേശൻ നായർ
Singer: സുദീപ് കുമാർ
Film/album: ആകാശഗംഗ
Explore this song
- Singer: സുദീപ് കുമാർ
- Film / album: ആകാശഗംഗ
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ