Malayalam lyrics
എനിയ്ക്ക് നിൻ മനസ്സിന്റെ നിറമറിയാം........ ചിരിച്ചെന്നെ കുടുക്കിയ ചെറുപ്പക്കാരാ........(2) എനിയ്ക്ക് നിൻ കുറുമ്പുകൾ തിരിച്ചറിയാം..... പറഞ്ഞെന്നെ മയക്കിയ തമാശക്കാരാ..... വരാം....വരാം....ഞാൻ വരാം..... വരാം....വരാം....വരാം.....വരാം.....ഞാൻ വരാം.....(പല്ലവി) കണ്ടോട്ടേ ഒന്ന് കണ്ടോട്ടേ എന്നമ്പിളിത്തുമ്പിയെ കണ്ടോട്ടേ....... പറന്നിങ്ങ് വന്നാട്ടേ എന്നടുത്തൊന്ന് നിന്നാട്ടേ......(2) കണ്ണോട് കൊണ്ട് കറുകറെ കറുക്കും..... ചുണ്ടുകൾ കൊണ്ട് തുടുതുടക്കും... കൈവിരൽകൊണ്ട് കവിളൊന്ന് തുടുക്കും..... കാൽവിരൽ കൊണ്ട് കളം വരയ്ക്കും...... പിന്നെ പറയണോ....എല്ലാം പറയണോ...... പിന്നെ പറയണോ....എല്ലാം പറയണോ...... ഓ..... എനിയ്ക്ക് നിൻ മനസ്സിന്റെ നിറമറിയാം.... ചിരിച്ചെന്നെ കുടുക്കിയ ചെറുപ്പക്കാരീ....... എനിയ്ക്ക് നിൻ കുറുമ്പുകൾ തിരിച്ചറിയാം....... പറഞ്ഞെന്നെ മയക്കിയ തമാശക്കാരീ........ കാണാം കള്ളക്കാമുകാ... ആഹാ.. പാടൂ അനുരാഗച്ചില്ലയിൽ.... ഓ...കേൾക്കൂ കള്ളക്കാമുകീ... ആടും മയിലാട്ടചേലുമായ്.. നീയെന്നെ കളിപറയാതെ....നീയെന്നെ കുഴയ്ക്കാതെ.... നീയെന്നോടൊളിച്ചു വയ്ക്കാതെ....നീയെന്നെ പഴിയ്ക്കാതെ.... ഞാനും ചൊല്ലുമേ....എല്ലാം പറയുമേ.... ഞാനും ചൊല്ലുമേ....എല്ലാം പറയുമേ....(2).....(പല്ലവി)
Song video
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: രചന ജോൺഎബിസ്വപ്ന
Film/album: പറയാം
Explore this song
- Singer: രചന ജോൺഎബിസ്വപ്ന
- Film / album: പറയാം
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം