Malayalam lyrics
എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ലോകമെല്ലാം അമ്മാനമാടാൻ കാലമെല്ലാം കൈയ്യിലേന്താൻ എൻമിഴികളിലൊരായിരം അമ്പുണ്ട് തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് കടലലയോളം നുരഞ്ഞുപൊങ്ങാം തിരയിലൊഴുകി നീന്താം പുതുമഴയോളം നനഞ്ഞുകുളിരാം കുളിരിലിളകിയാടാം ..തകിടധിമി എന്നിലെ മെയ്യിലെ മലരിനു നൂറല്ലാ- യിരമഴകുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ചുണ്ടിലൊരീണം മൂളിയിരമ്പു- മൊരംഗ കാന്തിയുണ്ട് കാൽത്തള കിലുകിലെ മധുര- മോതുമൊരു മദനമന്ത്രമുണ്ട് തകിടധിമി എന്നരമണികളിലറബിക്കഥയിലെ മാരതാപമുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട്
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: കൈതപ്രം
Singer: മിൻമിനി
Film/album: സിറ്റി പോലീസ്
Explore this song
- Singer: മിൻമിനി
- Film / album: സിറ്റി പോലീസ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം