Malayalam lyrics
എന്നോ മറന്നിട്ട തൂവൽ തിരഞ്ഞെത്തും ഏകാന്ത നൊമ്പര പക്ഷീ... (2) കണ്ണീർ നിലാവിൻറെ കടൽക്കരയിൽ നിൻറെ കരളിൻറെ പാട്ട് ഞാൻ കേട്ടു നേർത്ത കദനത്തിൻ പാട്ട് ഞാൻ കേട്ടൂ വിടപറഞ്ഞെങ്ങോ മറയുന്ന സൂര്യൻറെ വേദന അറിയുന്ന സന്ധ്യേ (2) മരണത്തിനപ്പുറത്താരോ തുറക്കുന്ന മൗനത്തിൻ ജാലകമെവിടെ മൗനത്തിൻ ജാലകമെവിടേ... എന്നെയും നീയാരാവിൻറെ മാറിലെ നോവിൻറെ കൂട്ടിലുറക്കു നീ നോവിൻറെ കൂട്ടിലുറക്കൂ... എന്നോ മറന്നിട്ട തൂവൽ തിരഞ്ഞെത്തും ഏകാന്ത നൊമ്പര പക്ഷീ... ചിറകുമുറിഞ്ഞൊരു പാവമാം പ്രാവിൻറെ പാട്ടിന്ന് കാതോർത്ത സന്ധ്യേ (2) തിരിച്ചു വരാത്തൊരീ യാത്രയിൽ നിന്നെ ഞാൻ ഇവിടെയുപേക്ഷിച്ചു പോവാം ഇവിടെയുപേക്ഷിച്ചു പോവാം തിരകൾക്കുമപ്പുറം തീരാത്ത ദുഃഖത്തിൻ തീരങ്ങൾ തേടിപ്പറക്കാം ശ്യാമ ദൂരങ്ങൾ തേടിപ്പറക്കാം എന്നോ മറന്നിട്ട തൂവൽ തിരഞ്ഞെത്തും ഏകാന്ത നൊമ്പര പക്ഷീ... കണ്ണീർ നിലാവിൻറെ കടൽക്കരയിൽ നിൻറെ കരളിൻറെ പാട്ട് ഞാൻ കേട്ടു നേർത്ത കദനത്തിൻ പാട്ട് ഞാൻ കേട്ടൂ നേർത്ത കദനത്തിൻ പാട്ട് ഞാൻ കേട്ടു നേർത്ത കദനത്തിൻ പാട്ടു ഞാൻ കേട്ടു
Song information
Music: ഷഹബാസ് അമൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ഷഹബാസ് അമൻ
Film/album: പക്ഷികൾക്ക് പറയാനുള്ളത്
Explore this song
- Singer: ഷഹബാസ് അമൻ
- Film / album: പക്ഷികൾക്ക് പറയാനുള്ളത്
- Composer: ഷഹബാസ് അമൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി