Malayalam lyrics

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ

നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ

മാനത്തെ കൂട്ടിൽ മഞ്ഞു മൈനയുറങ്ങീലേ

താരാട്ടും പാട്ടും മണി തത്തയുറങ്ങീല്ലേ

പിന്നെയും നീയെന്റെ നെഞ്ചിൽ ചാരും

ചില്ലിൻ വാതിലിലെന്തേ മുട്ടീലാ ! ( എന്തു...)

എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും

എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ

തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന

കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി

വിളിച്ചുണർത്താൻ കൊതിച്ചു വന്നൂ തൈമണികാറ്റ് എന്റെ

ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട് ( എന്തു...)

എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ

ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ

നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും

എന്നും തനിച്ചാവാൻ എന്തേ കുഞ്ഞോളേ

കൊളുത്തി വെച്ചൊരു നെയ് വിളക്കിന്റെ നേരിയ നാളം

മനസ്സിലുള്ളൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം ( എന്തു..)

Song information

Music: ഇളയരാജ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്ര

Film/album: അച്ചുവിന്റെ അമ്മ

Explore this song