Malayalam lyrics
എത്ര ഡിസംബർ കഴിഞ്ഞു എത്ര യുഗങ്ങൾ കൊഴിഞ്ഞു എന്നിട്ടും ഇന്നും നാഥന്റെ നാമത്തിൽ ഓശാന പാടുന്നു കാലം കുമ്പസാരിക്കുന്നു ലോകം ദൈവപുത്രാ നിൻ തിരു വചനം മാനവസ്നേഹത്തിൻ ശാന്തിമന്ത്രം ശാന്തിമന്ത്രം ശാന്തിമന്ത്രം മുൾമുടി ചൂടി മുറിഞ്ഞ മുഖം തുടച്ചെത്ര തൂവാല നനഞ്ഞു ആ ചോര വീണു കുതിർന്ന തൂവാലകൾ ഇന്നും നനഞ്ഞു കിടപ്പൂ ഇന്നും നനഞ്ഞു കിടപ്പൂ പിതാവേ നീയെന്നും ആർദ്രദീപം കർമ്മവീഥിയിൽ പൊൻ വെളിച്ചം പൊൻ വെളിച്ചം പൊൻ വെളിച്ചം കാൽ വരി കുന്നിൽ കുരിശിൽ കിടന്ന നീ കാരുണ്യവാനായിരുന്നു മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റ നിൻ സന്ദേശമല്ലോ മഹത്വം സന്ദേശമല്ലോ മഹത്വം പാപികൾക്കാശ്രയമേകുമിവൻ പാവനമാം നിൻ തിരു ഹൃദയം തിരു ഹൃദയം തിരു ഹൃദയം (എത്ര ഡിസംബർ...)
Song information
Music: ജെർസൺ ആന്റണി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: പുത്രൻ
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: പുത്രൻ
- Composer: ജെർസൺ ആന്റണി
- Lyricist: ഒ എൻ വി കുറുപ്പ്