Malayalam lyrics
എങ്ങും പൊൻതാരം വിരിയും ഏഴാം പൂമാനം മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം ഓഹോഹോ അഴകിൻ കൂടാരം.. എങ്ങും പൊൻതാരം വിരിയും ഏഴാം പൂമാനം മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം ഓഹോഹോ അഴകിൻ കൂടാരം.. കതിർമണിത്തിരകൾ ഇളകും കസവണിപ്പുഴയിൽ (2) മെല്ലെ തെയ്യം തുള്ളിവരും ചന്തം ചിന്തിവരും ചന്ദനപ്പൊന്നലയിൽ ആലേലം ചുണ്ടൻവള്ളം നിരകൾ .. എങ്ങും പൊൻതാരം വിരിയും ഏഴാം പൂമാനം മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം ഓഹോഹോ അഴകിൻ കൂടാരം.. വെള്ളിമണലോരം തുള്ളിവരും കാറ്റിൽ കളിചിരിതൻ മണി മുഴങ്ങും സുന്ദരശീതളസന്ധ്യയിൽ ഉല്ലാസസംഗീതം ഉന്മാദമീ ഗീതം ഒരു പൂങ്കുയിൽ ചെങ്കുയിൽ പാടും ജാലം നൃത്തമിട്ടുവരും മുത്തം കിള്ളിത്തരും തക്കിളി ചുറ്റുന്ന ഇക്കിളിത്തെന്നലിൽ തേനല വീശും ഓഹോഹോ രാക്കുയിൽ പാടി.. എങ്ങും പൊൻതാരം വിരിയും ഏഴാം പൂമാനം മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം ഓഹോഹോ അഴകിൻ കൂടാരം.. വർണ്ണക്കുട നീർത്തി വിണ്ണിൻ രഥം നീങ്ങി കനവുണരും കഥ പറയാൻ അമ്പിളിവെട്ടത്തു കൂടിടാം കാലം കടന്നാലും നമ്മൾ പിരിഞ്ഞാലും ഒരു പൂവിരിത്താരയിൽ ഒന്നുചേരാം നൃത്തമിട്ടുവരും മുത്തം കിള്ളിത്തരും മുത്തു വിതറുന്ന പുത്തൻനിലാവിന്റെ ഓളങ്ങൾ പോലെ ഓഹോഹോ ഓർമ്മകൾ പാടാം... എങ്ങും പൊൻതാരം വിരിയും ഏഴാം പൂമാനം മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം ഓഹോഹോ അഴകിൻ കൂടാരം.. കതിർമണിത്തിരകൾ ഇളകും കസവണിപ്പുഴയിൽ (2) മെല്ലെ തെയ്യം തുള്ളിവരും ചന്തം ചിന്തിവരും ചന്ദനപൊന്നലയിൽ ആലേലം ചുണ്ടൻവള്ളം നിരകൾ .. എങ്ങും പൊൻതാരം വിരിയും ഏഴാം പൂമാനം മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം ഓഹോഹോ അഴകിൻ കൂടാരം..
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: പുതിയങ്കം മുരളി
Singer: കെ ജെ യേശുദാസ്
Film/album: ഗാന്ധാരി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഗാന്ധാരി
- Composer: എസ് പി വെങ്കടേഷ്
- Lyricist: പുതിയങ്കം മുരളി